Religious Harmony | വിവാഹസല്‍ക്കാരം നിസ്കാരത്തിന് വഴി മാറി; പ്രാര്‍ത്ഥനയോടെ കൈകൂപ്പി വധുവും വരനും
- Published by:Arun krishna
- news18-malayalam
Last Updated:
റമദാന്‍ കാലമായതിനാല്‍ നോമ്പെടുക്കുന്ന നിരവധി പേര്‍ സല്‍ക്കാര വേദിയിലെത്തിയിരുന്നു. ഇതിനിടയിലാണ് വ്രതമെടുത്ത സഹോദരങ്ങള്‍ക്കായി പന്തലിൽ പെട്ടെന്നുതന്നെ നോമ്പുതുറയൊരുക്കിയത്
വിശ്വാസത്തിനും ആചാരത്തിനും മനുഷ്യര്‍ക്ക് ജാതിയും മതവും സ്ഥലവും പ്രശ്നമല്ലെന്ന് തെളിയുക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം തൃശൂര്‍ എടപ്പാളിലുണ്ടായി.നടുവട്ടം അയിലക്കാട് റോഡിലുള്ള ജയ നിവാസിൽ ഗോപാലകൃഷ്ണന്‍റെയും ജയലക്ഷ്മിയുടെയും മകള്‍ അമൃതയുടെയും ഒഡീഷ പട്ടപ്പുർ കൈതബേതയിൽ ജനാർദനൻ മല്ലയുടെയും സരോജിനി മല്ലയുടെയും മകന്‍ ഗൗതമിന്‍റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വൈകുന്നേരം അമൃതയുടെ വീട്ടില്‍ നടത്തിയ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച അതിഥികള്‍ ഒരോരുത്തരായി എത്തി.
റമദാന്‍ കാലമായതിനാല്‍ നോമ്പെടുക്കുന്ന നിരവധി പേര്‍ സല്‍ക്കാര വേദിയിലെത്തിയിരുന്നു. ഇതിനിടയിലാണ് വ്രതമെടുത്ത സഹോദരങ്ങള്‍ക്കായി പന്തലിൽ പെട്ടെന്നുതന്നെ നോമ്പുതുറയൊരുക്കിയത്. വേദിയിൽ വധൂവരന്മാർ ഇരിക്കുന്ന സ്ഥലത്തു നിന്ന് അമൃതയും ഗൗതവും അരികിലേക്ക് മാറിനിന്ന് വിശ്വാസികള്‍ക്ക് നിസ്കാരിക്കാന്‍ ഇടമൊരുക്കി. താഴെ പന്തലിലും കുറെപ്പേർ നിസ്‌കരിച്ചു. ഇതെല്ലാം നടക്കുമ്പോള്‍ പ്രാര്‍ത്ഥനയോടെ കൂപ്പുകൈകളുമായി വധുവരനും പുതിയ ജീവിതത്തിന് തുടക്കമിട്ടു. തുടർന്ന് വിശ്വാസികള്‍ക്കായി വിഭവസമൃദ്ധമായ നോമ്പുതുറയും ഒരുക്കിയാണ് സൽകാരത്തിന് തുടക്കംകുറിച്ചത്.
സ്വന്തമായി ഭൂമിയില്ല; ഷാഹുൽ ഹമീദിന്റെ മണ്ണിൽ ശിവരാമന് അന്ത്യവിശ്രമം
advertisement
തൃശൂർ: വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ ഗൃഹനാഥന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടം നല്‍കി വീട്ടുടമ.കാട്ടൂരുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു കുട്ടമംഗലം മലയാറ്റില്‍ ശിവരാമന്‍ (67) വര്‍ഷങ്ങള്‍ക്ക് മുമ്പ് മതത്തിന്റെ വേര്‍തിരിവില്ലാതെ പിതാവിനു തുല്യം സ്‌നേഹിക്കുകയും ബാപ്പയെന്നു വിളിക്കുകയും ചെയ്തിരുന്ന അഹമ്മദ് മരിച്ചപ്പോള്‍ മയ്യത്ത് കുളിപ്പിക്കുമ്പോള്‍ ആ നന്മ തിരികെ തേടി വരുമെന്ന് ശിവരാമന്‍ ഒരിക്കലും കരുതിയിരുന്നില്ല.
കഴിഞ്ഞ ദിവസം ശിവരാമന്‍ മരിച്ചത് ഒരു മുസ്ലിം കുടുംബത്തിന്റെ വാടക വീട്ടില്‍ വെച്ചായിരുന്നു. ചിതയൊരുക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത ആ കുടുംബന്ധത്തിന്റെ വിഷമം തിരിച്ചറിച്ച വീട്ടുടമയായ ഷാഹുല്‍ ഹമീദ് സ്വന്തം പറമ്പില്‍ ആ മനുഷ്യന് ചിതയൊരുക്കാനുള്ള ആറടി മണ്ണ് നല്‍കി.
advertisement
''ആ കുടുംബത്തിന്റെ വിശ്വാസമനുസരിച്ച് അവരുടെ പ്രിയപ്പെട്ടവനെ യാത്രയാക്കാന്‍ കഴിയണമെന്നു തോന്നി.'' ഷാഹുല്‍ ഹമീദ് പറഞ്ഞു.കാട്ടൂര്‍ പൊഞ്ഞനം ദുബായ്മൂല സ്വദേശിയും പൊഞ്ഞനം ജുമാ മസ്ജിദ് പ്രസിഡന്റ് പടവലപ്പറമ്പില്‍ മുഹമ്മദാലിയുടെ മകനാണ് ഷാഹുല്‍ ഹമീദ്.
Also Read- ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പിൽ മുസ്ലിങ്ങളെ വിലക്കി കണ്ണൂർ പാലോട്ട് കാവിൽ വീണ്ടും വിവാദ ബോർഡ്
advertisement
വൃക്ക ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു ശിവരാമന്‍. ചികിത്സയ്ക്കായി സ്ഥലവും വീടുമെല്ലാം വില്‍ക്കേണ്ടി വന്നു ശിവരാമന്. ബന്ധുക്കള്‍ മൃതദേഹം വടൂക്കരയിലെ ശ്മശാനത്തില്‍ സംസ്‌കരിക്കാനാണ് തീരുമാനിച്ചത്.
എന്നാല്‍ സ്വന്തം ഭൂമിയില്‍ ചടങ്ങുകള്‍ ചെയ്യാന്‍ കഴിയാത്തതിലുള്ള കുടുംബത്തിന്റെ വിഷം തിരിച്ചറിഞ്ഞ ഷാഹുല്‍ ഹമീദ്. തന്റെ പറമ്പില്‍ തന്നെ സംസ്‌കാരം നടത്താന്‍ പറയുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചടങ്ങുകള്‍ നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 27, 2022 11:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Religious Harmony | വിവാഹസല്‍ക്കാരം നിസ്കാരത്തിന് വഴി മാറി; പ്രാര്‍ത്ഥനയോടെ കൈകൂപ്പി വധുവും വരനും