എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ട് ഒരു മരണം; നിരവധി പേർക്ക് പരിക്ക്
- Published by:Sneha Reghu
- news18-malayalam
Last Updated:
കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്
പത്തനംതിട്ട: ശബരിമല പാതയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാൾ മരിച്ചു. കണമല അട്ടിവളവിൽ വെച്ച് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് മറിയുകയായിരുന്നു. സംഭവത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കർണാടക സ്വദേശി മാരുതി ഹരിഹരൻ ആണ് മരിച്ചത്
ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഹനം മറിഞ്ഞെങ്കിലും സമീപത്തെ മരത്തില്‍ തടഞ്ഞുനിന്നതിനാല്‍ വലിയ അപകടം ഒഴിവായി. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. സ്ഥിരം അപകടമേഖലയാണിത്. വാഹനത്തിലാകെ 33 യാത്രക്കാരാണുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി. ബസുയർത്താനുള്ള ശ്രമം നടന്നു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
April 16, 2025 8:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ട് ഒരു മരണം; നിരവധി പേർക്ക് പരിക്ക്