ബസിന്റെ വാതില്‍ അടച്ചില്ല; ചവിട്ടുപടിയില്‍നിന്ന 16കാരന്‍ പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു
- Published by:ASHLI
- news18-malayalam
Last Updated:
ആലുവ ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ഫോർസ്റ്റാർ ബസ്സിൽ ശനിയാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം
കൊച്ചി ചെല്ലാനത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും തെറിച്ചുവീണു 16 കാരൻ മരിച്ചു. ബസ്സിന്റെ ഡോർ അടക്കാത്തതാണ് അപകടകാരണമെന്ന് റിപ്പോർട്ട്.
സംഭവത്തിൽ ഫിഷര്‍മാന്‍ നഗറില്‍ മാര്‍ട്ടിന്‍ സുമോദിന്റെ മകൻ പവനാണ് മരിച്ചത്. ആലുവ ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ഫോർസ്റ്റാർ ബസ്സിൽ ശനിയാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം.
മാലേപ്പടിക്ക് മുൻപുള്ള ഷോപ്പിൽ നിന്നാണ് പവൻ ബസ്സിൽ കയറിയത്. പുറകിലെ വാതിൽപ്പടയിൽ നിൽക്കുന്നതിനിടയാണ് കുട്ടി പുറത്തേക്ക് തെറിച്ചു വീണത്. ഗുരുതരമായ പരിക്കേറ്റ പവനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
കുട്ടി ബസ്സിൽ കയറിയതിനു പിന്നാലെ ഡ്രൈവർ വാതിൽ അടച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
advertisement
അലക്ഷ്യമായും അപകടം വരുത്തും വിധവും വാഹനമോടിച്ചതിന് ബസ് ഡ്രൈവർക്കെതിരെ കണ്ണമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
June 15, 2025 8:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബസിന്റെ വാതില്‍ അടച്ചില്ല; ചവിട്ടുപടിയില്‍നിന്ന 16കാരന്‍ പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു