അരൂർ എൽ.ഡി.എഫിന് നഷ്ടമായതെങ്ങനെ? 10 കാരണങ്ങൾ
Last Updated:
2016-ൽ എൽഡിഎഫിലെ എ.എം ആരിഫ് 38519 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തിൽ നിന്നാണ് യുഡിഎഫിലെ ഷാനിമോൾ 2029 വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടത്.
1. എം.എ ആരിഫിന് പാർട്ടിക്ക് അതീതമായി കിട്ടിയ വോട്ടുകൾ നഷ്ടമായി.
2. മുതിർന്ന നേതാക്കളായ സി.ബി. ചന്ദ്രബാബു, ചിത്തരഞ്ജൻ, ആർ.നാസർ എന്നിവരെ സിപിഎം ഒഴിവാക്കി
3. മനു സി പുളിക്കൽ ജി. സുധാകരന്റെ സ്ഥാനാർത്ഥിയെന്ന ധാരണയുണ്ടാക്കി.
4. സി.പി.എം സ്ഥാനാർത്ഥിയും മണ്ഡലത്തിലെ ഭൂരിപക്ഷ സാമുദായിക സംഘടനയുടെ പ്രാദേശിക തലവും തമ്മിലെ മെച്ചമല്ലാത്ത ബന്ധം.
5. ജി. സുധാകരന്റെ' പൂതന' പരാമർശം സ്ത്രീകളിലുണ്ടാക്കിയ അവമതിപ്പ്.
6. പുന്നപ്ര-വയലാർ സംബന്ധിച്ച മനു സി പുളിക്കലിന്റെ കുടുംബത്തിന് എതിരായ പരാമർശം.
7. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മുസ്ലിം വോട്ടുകൾ പോയത്
advertisement
8. ലോക് സഭ തെരഞ്ഞെടുപ്പിൽ തോറ്റ ഷാനിമോൾക്ക് ലഭിച്ച സഹതാപം.
9. മണ്ഡലത്തിൽ സ്വാധീനമുള്ള എൻ എസ് എസ് നിലപാട് യു ഡി എഫിന് അനുകൂലമായത്.
10. പി.ടി.തോമസിന്റെ നേതൃത്വത്തിലെ ചിട്ടയായ കോൺഗ്രസ് പ്രവർത്തനം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2019 12:42 PM IST