പരിഹാരം ഇനി വൈകില്ല: മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നൽകാൻ സംവിധാനം
Last Updated:
പരാതിയിൽ തീർപ്പാകുന്നതുവരെ ഈ ഫയൽ ഓൺലൈൻ സംവിധാനത്തിലുണ്ടാകും
തിരുവനന്തപുരം : മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും ഓൺലൈനായി പരാതികൾ അയക്കാൻ സംവിധാനമൊരുക്കി സർക്കാർ. പരാതികൾ നല്‍കി അത് പരിഹരിക്കുന്നതിനായുള്ള നീണ്ട നാളെത്തെ കാത്തിരിപ്പ് ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പന്ത്രണ്ടായിരത്തോളം സർക്കാർ ഓഫീസുകളെയാണ് ഈ ഓൺലൈൻ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പരാതി പരിഹാരം വേഗത്തിലാകും.
നിലവിൽ ശരാശരി 898 ദിവസം വരെയാണ് പരാതി പരിഹാരത്തിനായെടുക്കുന്നത്. സാധാരണ പരാതികൾ ഇരുപത്തിയൊന്ന് ദിവസത്തിനകം തീർപ്പാക്കുകയാണ് പുതിയ സംവിധാനം ലക്ഷ്യം വക്കുന്നത്. അതുപോലെ തന്നെ ദുരിതാശ്വാസ സഹായത്തിനായി അപേക്ഷിച്ചാൽ 175 ദിവസം വരെ എടുത്താണ് ഫയലിൽ തീർപ്പുണ്ടാക്കുന്നത്. ഇത് 22 ദിവസം ആയി കുറയുമെന്നും കരുതപ്പെടുന്നു.
www.cmo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പരാതികൾ നൽകേണ്ടത്. അപേക്ഷ നൽകിയാലുടൻ പരാതിക്കാരന് അപേക്ഷാ നമ്പർ സഹിതമുള്ള വിവരങ്ങൾ എസ്.എം.എസായി ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് പിന്നീട് തുടർവിവരങ്ങൾ അന്വേഷിക്കാം. പരാതിയിൽ തീർപ്പാകുന്നതുവരെ ഈ ഫയൽ ഓൺലൈൻ സംവിധാനത്തിലുണ്ടാകും. 0471 2517297 എന്ന നമ്പറിലും 0471 155300 എന്ന ടോൾഫ്രീ നമ്പറിലും വിവരങ്ങളറിയാം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 13, 2019 8:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പരിഹാരം ഇനി വൈകില്ല: മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നൽകാൻ സംവിധാനം