കോതമംഗലം: നേര്യമംഗലത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ നേര്യമംഗലം രണ്ടാം മൈലിലാണ് അപകടമുണ്ടായത്. ഇടുക്കി പാറത്തോട് കടുവള്ളിൽ വീട്ടിൽ പ്രസന്നകുമാരി എന്ന കവിതയാണ് (33) മരിച്ചത്.
കോതമംഗലം ഭാഗത്ത് നിന്ന് അടിമാലിയിലേക്ക് പോയ കാറും, അടിമാലിയിൽ നിന്ന് കണ്ണൂർക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പ്രസന്ന കുമാരി തത്ക്ഷണം മരിച്ചു. കാർ യാത്രികരായ രണ്ട് പേരുടെ നില ഗുരുതരമാണ്.
Also Read-
സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ട്; കേസടുക്കണമെന്ന് ഡിജിപി
നേര്യമംഗലം റാണി കല്ലിനു സമീപമാണ് അപകടമുണ്ടായത്. അടിമാലി പാറത്തോട് സ്വദേശി വിജയൻ (60) ഇട്ടിക്കുന്നേൽ, ശാന്തകുമാരി ( 62 ),കടുവള്ളിങ്കൽ മാധവൻ (65) കടുവള്ളിക്കൽ, അനിഷ് (33) എന്നിവർക്കാണ് പരിക്കേറ്റത്.
എല്ലാവരും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച പ്രസന്നയുടെ മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിമോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഷഹനയുടെ വീട്ടില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തി; മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കും
ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹനയുടെ വീട്ടില്‍ നിന്ന് പൊലീസ് പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തി. ഷഹനയുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയില്‍ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.