പ്രണയിച്ചിട്ടും വിവാഹവാഗ്ദാനം നിരസിച്ചതിന് വീടിനു മുന്നിൽ നടന്റെ വിവാഹാഘോഷം; വിവാഹം ചെയ്യാതെ ജീവിച്ച നടി
- Published by:meera_57
- news18-malayalam
Last Updated:
ആ പ്രമുഖ നടൻ മറ്റൊരു അഭിനേത്രിയെ വിവാഹം ചെയ്തു. പ്രശസ്ത താരകുടുംബത്തിലെ ഗതകാല സ്മരണകൾ
ബോളിവുഡിൽ ഒന്ന് ചികഞ്ഞാൽ പ്രണയങ്ങളുടെയും പ്രണയ നൈരാശ്യത്തിന്റെയും കഥകൾ ഒരുപാട് കേൾക്കാം. ഒരിക്കൽ വേണ്ടെന്നു വച്ച പ്രണയത്തിനും വിവാഹത്തിനുമൊടുവിൽ ശിഷ്‌ടകാലം മറ്റൊരാളുടെ ജീവിതപങ്കാളിയാവാതെ ജീവിച്ച ഒരു നടിയുണ്ട് ഹിന്ദി സിനിമയിൽ. അവർ പ്രണയിച്ച, അവരെ പ്രണയിച്ച നടൻ പിൽക്കാലത്ത് മറ്റൊരു നടിയെ വിവാഹം ചെയ്യുകയും ആ വിവാഹബന്ധവും ചുരുങ്ങിയ കാലത്തിനുള്ളിൽ പിരിയുകയും ചെയ്തിരുന്നു. ഇന്ന് പ്രായം എൺപതിനോടടുക്കുന്ന നടി അഞ്ചു മഹേന്ദ്രുവിന്റെ (Anju Mahendru) ജീവിതമാണത്. അവർ പ്രണയിച്ച നടൻ ബോളിവുഡിന്റെ ഇതിഹാസ താരവും
advertisement
നടി ഡിംപിൾ കപാഡിയയെ വിവാഹം ചെയ്യുന്നതിനും മുൻപ് നടൻ രാജേഷ് ഖന്ന (Rajesh Khanna) അഞ്ചു മഹേന്ദ്രുവുമായി നീണ്ട കാലത്തെ പ്രണയത്തിലായിരുന്നു. പിന്നീട് ഡിംപിൾ കപാഡിയയെ വിവാഹം ചെയ്തപ്പോൾ വിവാഹാഘോഷങ്ങളുടെ ഭാഗമായ 'ബാരാത്ത്' അഞ്ജുവിന്റെ വീടിനു മുന്നിലൂടെ കൊണ്ടുപോയ ചരിത്രവുമുണ്ട് രാജേഷ് ഖന്നയ്ക്ക്. രാജേഷ് ഖന്ന വിവാഹം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പകുതി പ്രായം മാത്രമേ ഉണ്ടായിരുന്നുളളൂ ഡിംപിളിന്. നടി ട്വിങ്കിൾ ഖന്നയുടെ മാതാപിതാക്കളാണ് അവർ. നടൻ അക്ഷയ് കുമാറിന്റെ ഭാര്യാമാതാവും ഭാര്യാപിതാവും. അഞ്ജുവും രാജേഷും അകലാനും ഒരു കാരണമുണ്ട് (തുടർന്ന് വായിക്കുക)
advertisement
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഹനീഫ് സാവേരിയാണ് അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ ഈ ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്‌തത വരുത്തിയത്. രാജേഷ് ഖന്നയുമായുള്ള അഞ്ജുവിന്റെ ബന്ധത്തിൽ വഴിത്തിരിവായത് സഞ്ജീവ് കുമാർ ആണെന്ന് സാവേരി. സഞ്ജീവ് കുമാറിന്റെ ജീവചരിത പുസ്തകമായ 'ആൻ ആക്ടേഴ്‌സ് ആക്ടർ : ദി ഓതറൈസ്ഡ് ബയോഗ്രഫി ഓഫ് സഞ്ജീവ് കുമാർ' എന്ന പുസ്തകത്തിന്റെ രചയിതാവാണ് സാവേരി. സഞ്ജീവ് കുമാറിന്റെ അനന്തരവൻ ജിഗ്ന ഷായുമായുള്ള അഭിമുഖവും ഈ പുസ്തകത്തിന്റെ ഭാഗമാണ്
advertisement
കരിയർ, വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ അഭിമുഖത്തിൽ ഉൾപ്പെട്ടിരിക്കുന്നു. സഞ്ജീവ് രാജേഷ് ഖന്ന, അഞ്ചു മഹേന്ദ്രു എന്നിവരുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയാണ്. വിക്കി ലാൽവാനിയോട് സംസാരിക്കവേ സാവേരി പറഞ്ഞ ഒരു കാര്യമുണ്ട്. " അഞ്ചു രാജേഷിനെ കാണാൻ ആരംഭിച്ചപ്പോൾ തന്നെ, സഞ്ജീവ് കുമാർ താക്കീത് നൽകിയിരുന്നു. രാജേഷ് സംശയിക്കത്തക്ക സ്വഭാവക്കാരനാണ്. ആർക്കും അയാൾക്കൊപ്പം ജീവിക്കാൻ സാധ്യമല്ല," എന്നായിരുന്നു ആ ഉപദേശം
advertisement
"അയാളെ വിവാഹം ചെയ്താൽ ഒരിക്കലും നിനക്ക് സന്തോഷകരമായ ഒരു ജീവിതമുണ്ടാവില്ല" എന്ന് സഞ്ജീവ് അഞ്ജുവിനെ ഉപദേശിച്ചു. ഇക്കാര്യം എങ്ങനെയോ രാജേഷിനും സഞ്ജീവിനും ഇടയിൽ വിള്ളൽ തീർത്തു. പിന്നീടൊരിക്കലും അവർ പരസ്പരം സഹകരിച്ചില്ല. 'ആപ് കി കസം' എന്ന ചിത്രം ആരംഭിക്കുമ്പോൾ, സംവിധായകൻ ജെ. ഓം പ്രകാശിന് രാജേഷ് ഖന്നയേയും സഞ്ജീവ് കുമാറിനെയും ഒന്നിച്ചഭിനയിപ്പിക്കരുത് എന്ന് ചലച്ചിത്ര മേഖലയിൽ നിന്നും ഇരുപതോളം കോളുകൾ വന്നതായി അദ്ദേഹം പരാമർശിച്ചു. അവർ ഒന്നിച്ചുണ്ടായാൽ ആ സിനിമ ഒരിക്കലും പൂർത്തിയാവില്ല എന്നായിരുന്നു താക്കീത്
advertisement
'ആനന്ദ്' എന്ന ചിത്രം സഞ്ജീവ് കുമാറിന് നൽകാൻ ഋഷികേശ് മുഖർജി തീരുമാനിച്ചപ്പോൾ അദ്ദേഹത്തെ മാറ്റി അമിതാഭ് ബച്ചനെ ഉൾപ്പെടുത്താൻ കാരണവും രാജേഷ് ഖന്നയുടെ ഇടപെടലായിരുന്നു. ഹേമ മാലിനിയുമായും സഞ്ജീവ് കുമാറിന് പ്രണയമുണ്ടായിരുന്നു. അഞ്ചു മഹേന്ദ്രു പിന്നീട് വിവാഹിതയായില്ല. 1971ൽ രാജേഷ് ഖന്നയുടെ വിവാഹാഭ്യർത്ഥന നിരസിച്ചത് തന്റെ അപക്വമായ പെരുമാറ്റമായിരുന്നു എന്ന് പിന്നീടൊരിക്കൽ അഞ്ചു മഹേന്ദ്രു പറയുകയുണ്ടായി. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ഗാരി സോബേഴ്‌സുമായി അഞ്ചുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും ആ വിവാഹം നടന്നിരുന്നില്ല