തിരുവനന്തപുരത്ത് കാറും സ്കൂട്ടറുമായി കൂട്ടിയിടിച്ച ഓട്ടോയ്ക്ക് തീപിടിച്ച് ഒരു മരണം

Last Updated:

ശ്രീകാര്യം സ്വദേശിയായ 19 കാരൻ ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ചത്

News18
News18
തിരുവനന്തപുരം: പട്ടത്ത് കാറും സ്കൂട്ടറുമായി കൂട്ടിയിടിച്ച ഓട്ടോയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന സുനി (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപമായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാര്‍ ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ച് ഓട്ടോയ്ക്ക് തീപ്പിടിക്കുകയായിരുന്നു. അപകടത്തിൽ മറ്റ് മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ശ്രീകാര്യം സ്വദേശി അയാൻ (19) ഓടിച്ചിരുന്ന കാറാണ് ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ചത്. സ്കൂട്ടർ യാത്രക്കാരായിരുന്ന രണ്ടുപേരെയും കാർ യാത്രികനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ് ഓട്ടോയിൽ കുടുങ്ങിയ ആളാണ് മരിച്ചത്. ഒരേ ദിശയിൽ നിന്ന് വന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടതെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറഞ്ഞു. നിയന്ത്രണം വിട്ട കാർ ആദ്യം ഓട്ടോയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ സ്കൂട്ടറിൽ ഇടിച്ചു. തുടർന്ന് തീപ്പിടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. മരിച്ച സുനിയുടെ മൃതദേഹം തിരുവനന്തപുരം മെഡി.കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് കാറും സ്കൂട്ടറുമായി കൂട്ടിയിടിച്ച ഓട്ടോയ്ക്ക് തീപിടിച്ച് ഒരു മരണം
Next Article
advertisement
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement