മാലയും താലിയും കാണാതായതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായര്‍; പോലീസിൽ പരാതി നൽകി
- Published by:Rajesh V
- news18-malayalam
Last Updated:
ഒക്ടോബര്‍ 26ന് രാത്രി പത്തരയ്ക്ക് ശേഷമാണ് മാലയും താലിയും കാണാതായതെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വീണ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു
തിരുവനന്തപുരം: തന്റെ മാലയും താലിയും കാണാതായെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണാ എസ് നായര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇക്കാര്യം പങ്കുവെച്ചത്. മാലയുടെ ചിത്രവും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
ഒക്ടോബര്‍ 26ന് രാത്രി പത്തരയ്ക്ക് ശേഷമാണ് മാലയും താലിയും കാണാതായതെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വീണ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ആരുടെയെങ്കിലും കൈയില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നും വില്‍പ്പനയ്‌ക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൂജപ്പുര പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നും വീണാ എസ് നായര്‍ അഭ്യര്‍ത്ഥിച്ചു.
ഇതും വായിക്കുക: നാട മുറിക്കാൻ കത്രികയില്ല! നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാതെ പി കെ കുഞ്ഞാലിക്കുട്ടി മടങ്ങി
Summary: Youth Congress State General Secretary Veena S Nair shared on social media that her gold chain and thali (mangalsutra) are missing.
advertisement
The Youth Congress leader shared this information through a Facebook post. She also shared pictures of the chain on Facebook.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 29, 2025 8:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാലയും താലിയും കാണാതായതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായര്‍; പോലീസിൽ പരാതി നൽകി


