തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (Narendra Modi) വെടിവെച്ചുകൊല്ലണമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട പഞ്ചായത്ത് അംഗം കൂടിയായ സിപിഎം (CPM) വനിതാ നേതാവിനെതിരെ പൊലീസ് (Kerala Police) കേസെടുത്തു. കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. കോടതി നിർദേശമനുസരിച്ച് താന്ന്യം പഞ്ചായത്ത് എട്ടാം വാർഡ് അംഗം ഷൈനി ബാലകൃഷ്ണനെതിരെ കേസെടുത്തതായി അന്തിക്കാട് എസ് എച്ച് ഒ അനീഷ് കരീം പറഞ്ഞു.
കഴിഞ്ഞ വർഷം മെയ് 12നാണ് കേസിനാസ്പദമായ സംഭവം. ഇന്ധനവില വർധനക്കെതിരെ ഫേസ്ബുക്കിൽ വന്ന പോസ്റ്റിന് താഴെയാണ് ഇവർ പ്രകോപനപരമായ കമന്റിട്ടത്. തുടർന്ന് ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റി കോടതിയെ സമീപിപ്പിക്കുകയും കോടതി കേസെടുക്കാൻ ഉത്തരവിടുകയുമായിരുന്നു.
കള്ളനെ പേടിച്ച് സ്വര്‍ണ്ണവും പണവും പറമ്പിൽ കുഴിച്ചിട്ടു; 'മറവി പണിയായി', പറമ്പ് ഉഴുതു മറിച്ച് പോലീസ്
കള്ളന്മാരെ പേടിച്ച് സ്വർണവും പണവും വീടിനു സമീപം കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നുപോയി. ചങ്ങന്‍കുളങ്ങര സ്വദേശിയായ വീട്ടമ്മയാണ് ഭര്‍ത്താവിനൊപ്പം ബന്ധുവീട്ടിലേക്ക് പോകുന്നതിന് മുന്‍പ് ഇരുപത് പവന്‍ സ്വര്‍ണ്ണവും പതിനയ്യായിരം രൂപയും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ആരുമറിയാതെ പുരയിടത്തില്‍ കുഴിച്ചിട്ടത്.
എന്നാല്‍ ബന്ധുവീട്ടില്‍ നിന്ന് തിരികെയെത്തിയ വീട്ടമ്മ സ്വർണം കുഴിച്ചിട്ട സ്ഥലം മറന്നു പോയി. ഒടുവിൽ പഞ്ചായത്ത് അംഗം സന്തോഷ് ആനേത്തിന്റെ നേതൃത്വത്തിൽ സ്വർണം മോഷണം പോയതായി പോലീസില്‍ പരാതി നൽകി.
ഓച്ചിറ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പുരയിടത്തിൽ കുഴിച്ചിട്ടതാണോയെന്നു സംശയം തോന്നിയത്. തുടര്‍ന്ന് പോലീസ് പുരയിടം മുഴുവന്‍ ഉഴുതു മറിച്ചാണ് കുഴിച്ചിട്ട സ്വര്‍ണ്ണവും പണവും കണ്ടെത്തിയത്. ഓച്ചിറ പോലീസ് സ്റ്റേഷൻ പിആർഒ നൗഷാദ്, ഹോംഗാർഡ് സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് പുരയിടത്തിൽ നിന്നു സ്വർണവും പണവും കണ്ടെത്തിയത്.
കോട്ടയത്ത് (Kottayam) മറിയപ്പള്ളി (Mariyapalli) മുട്ടത്ത് പാറമടയിലെ കുളത്തിൽ വീണ ലോറി പൂർണമായി മുങ്ങി. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് ലോറി 100 അടിയോളം താഴ്ചയുള്ള ക്വാറിയിൽ വീണത്. ഡ്രൈവറെ കണ്ടെത്താനായില്ല.
തിരുവനന്തപുരം പാറശ്ശാല സ്വദേശി ഡ്രൈവർ അജി കുമാറിനെ കുറിച്ച് വിവരമില്ല. സമീപത്തുള്ള വളം ഡിപ്പോയിൽ വളം കയറ്റാനെത്തിയ ലോറി പത്ത് ടൺ വളവുമായി ക്വാറിയിൽ വീഴുകയായിരുന്നു. ഇന്നലെ അഗ്നിശമന സേനയുടെ സ്‌കൂബാ ഡൈവേഴ്‌സ് വാഹനം കണ്ടെത്തിയിരുന്നു. നിരവധി വർഷം വാഹനം ഓടിച്ച് പരിചയമുള്ളയാളാണ് അജികുമാർ. ദേഹാസ്യസ്ഥ്യം ഉണ്ടായോയെന്നാണ് സംശയം.
ഇന്നലെ രാത്രി രണ്ടുമണി വരെ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ക്രെയിനെത്തിച്ചിട്ടും രക്ഷയുണ്ടായിരുന്നില്ല. വാഹനം പുറത്തുനിന്ന് നോക്കിയാൽ കാണാത്ത തരത്തിൽ മുങ്ങി കിടക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെ വലിയ ക്രെയിൻ എത്തിച്ച് രക്ഷാപ്രവർത്തനം പുനരാരംഭിക്കും
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.