'ദൈവത്തിന് മഹത്വവും മനുഷ്യന് സമാധാനവുമില്ലാത്ത ഇടം'; കേരള സർക്കാരിനെ വിമർശിച്ച് തൃശൂർ അതിരൂപതാ മുഖപത്രം
- Published by:Anuraj GR
- news18-malayalam
Last Updated:
`സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത്' എന്ന തലക്കെട്ടിലാണ് ലേഖനം
തൃശൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ തൃശൂർ അതിരൂപതാ മുഖപത്രം. ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധാനവും ഇല്ലാത്ത ഇടമായി കേരളം മാറിയെന്നാണ് പുതുവര്‍ഷപ്പതിപ്പിലെ ലേഖനത്തിൽ ആഞ്ഞടിക്കുന്നത്. `സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത്’ എന്ന തലക്കെട്ടിലാണ് ലേഖനം. വിഴിഞ്ഞം, ബഫർസോൺ, പിന്‍ വാതില്‍ നിയമനം തുടങ്ങിയ വിഷയങ്ങളിലാണ് വിമര്‍ശനം. സര്‍ക്കാരിന്റേത് ജനക്ഷേമമുഖമല്ലെന്നും ലേഖനത്തിൽ പറയുന്നു.
മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങൾ തെരുവിലിറങ്ങാൻ നിർബന്ധിതരാകുന്ന സാഹചര്യമാണുള്ളതെന്ന് ലേഖനത്തിൽ പറയുന്നു. ജനക്ഷേമം നോക്കാതെയുള്ള സർക്കാർ നടപടികൾ സമാധാന ജീവിതം തല്ലിക്കെടുത്തുകയാണ്. ജനദ്രോഹ നടപടികൾ തിരിച്ചറിയാൻ കഴിയാത്തത് സർക്കാരിെൻറ ശോഭ കെടുത്തുന്നു. വികലമായ നയങ്ങള്‍ ദുരിതം സമ്മാനിക്കുന്നു. ജനങ്ങളെ തീ തീറ്റിക്കുന്ന നടപടികളാണ് ഒന്നിനുപുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.
മൂന്നു കോടി ജനങ്ങള്‍ വസിക്കുന്ന നാടാണ് ഇതെന്ന കാര്യം ആകാശക്കാഴ്ചകള്‍ കണ്ട് തീരുമാനമെടുക്കുന്നവര്‍ക്ക് മനസിലാകില്ലെന്നും ലേഖനത്തിൽ പരിഹസിക്കുന്നു. ഭൂമയിലിറങ്ങി നടക്കണം, കര്‍ഷകര്‍ വിയര്‍പ്പൊഴുക്കുന്ന കൃഷി സ്ഥലങ്ങളും അന്തിയുറങ്ങുന്ന കിടപ്പാടങ്ങളും കാണണം. ആര് വന്നാലും കോരന്റെ കഞ്ഞി കുമ്പിളില്‍ തന്നെയെന്ന അവസ്ഥക്ക് മാറ്റമില്ലെങ്കില്‍ നവകേരളം യാഥാര്‍ഥ്യമാകുമോ അതോ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം മറ്റൊരു മരീചികയാകുമോ എന്ന ചോദ്യത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
January 07, 2023 10:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ദൈവത്തിന് മഹത്വവും മനുഷ്യന് സമാധാനവുമില്ലാത്ത ഇടം'; കേരള സർക്കാരിനെ വിമർശിച്ച് തൃശൂർ അതിരൂപതാ മുഖപത്രം