കോളേജിൽ പ്രാർത്ഥനാ മുറി ആവശ്യപ്പെട്ട സമരത്തിനെതിരെ കത്തോലിക്ക കോൺഗ്രസ്
- Published by:Sarika KP
- news18-malayalam
Last Updated:
'ചില മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളും ഇതിന് കൂട്ടുണ്ടായിരുന്നു എന്നത് അപലപനീയമാണ്'.
മൂവാറ്റുപുഴ നിർമല കോളേജിൽ നിസ്ക്കരിക്കാൻ മുറി വിട്ടുതരാൻ ആവശ്യപ്പെട്ട് നടന്ന സമരത്തിൽ കത്തോലിക്ക കോൺഗ്രസ്
പ്രതിഷേധം രേഖപ്പെടുത്തി.കഴിഞ്ഞ ദിവസം
കോളേജിന്റെ സമാധാന അന്തരീക്ഷത്തിന് തടസ്സം വരുത്താൻ ഒരു കൂട്ടം വിദ്യാർത്ഥികൾ ശ്രമിച്ചതിൽ പ്രതിഷേധം രേഖപെടുത്തുന്നതായി കത്തോലിക്ക കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. ചില മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളും ഇതിന് കൂട്ടുണ്ടായിരുന്നു എന്നത് അപലപനീയമാണ്. ക്യാമ്പസുകളിൽ വിഭാഗിയത വളർത്തുന്ന ശ്രമങ്ങളെ വേരോടെ പിഴുതെറിയേണ്ടതുണ്ട്. ഈ വിഷയത്തിൽ കത്തോലിക്ക കോൺഗ്രസ് നിലപാട് വ്യക്തമാക്കുന്നു.
1.സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്‌കരിക്കാനുള്ള മുറി അനുവദിക്കാനാവില്ല. എന്നാൽ അടുത്തുള്ള മോസ്കിൽ വെള്ളി യാഴ്ച നിസ്‌കരിക്കേണ്ട വിദ്യാർത്ഥികൾക്ക് അതിനുള്ള അനുവാദം കൊടുക്കാം.
advertisement
2.അടുത്തുള്ള മോസ്കുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം ഇല്ല എന്ന കാരണം പറഞ്ഞു പെൺകുട്ടികൾക്ക് മാത്രമായി നിസ്കരിക്കാനുള്ള സൗകര്യം മാനേജ്‌മെൻറ് ചെയ്തുകൊടുക്കണം എന്ന് ചിലയിടങ്ങളിൽ ആവശ്യം ഉയർന്നിട്ടുണ്ട്. മോസ്കുകളിൽ പ്രവേശനം ഇല്ലാത്തത്തിന് സഭയുടെ സ്ഥാപനങ്ങളിൽ വേണ്ട സൗകര്യം ചെയ്തു കൊടുക്കണം എന്ന നിർബന്ധ ബുദ്ധി ആരും പിടിക്കേണ്ടതില്ല.
3.കലാലയങ്ങളിൽ നിസ്കാര മുറി വേണമെന്ന് നിർബന്ധം പിടിക്കാതെ, മോസ്കുകളിൽ പെൺകുട്ടികൾക്ക് കൂടി നിസ്ക്കരിക്കാനുള്ള സൗകര്യം ഒരുക്കാനും അനുവാദം നൽകാനും മുസ്ലിം ആത്മീയ നേതാക്കന്മാർ ശ്രദ്ധിക്കുന്നതായിരിക്കും ഉചിതം.
advertisement
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനം ഭരണഘടന പ്രകാരം ക്രൈസ്തവ സംസ്കാരം സംരക്ഷിക്കാൻ കൂടി ഉള്ള ഇടമാണ്. അത് അലങ്കോലപ്പെടുത്താൻ സമ്മതിക്കില്ല, കത്തോലിക്ക കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
July 28, 2024 3:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോളേജിൽ പ്രാർത്ഥനാ മുറി ആവശ്യപ്പെട്ട സമരത്തിനെതിരെ കത്തോലിക്ക കോൺഗ്രസ്