advertisement

കേരളം നൽകുന്ന പിന്തുണ; മൊണാലിസയും ഫർമാനും തിരിച്ചു പോകുന്നില്ല

Last Updated:

മൊണാലിസയുടെ ആഗ്രഹപ്രകാരമാണ് ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചതെന്നും മതം മാറിയിട്ടില്ലെന്നും പങ്കാളി മുഹമ്മദ് ഫർമാൻ

News18
News18
കേരളം വലിയ പിന്തുണ നൽകിയെന്നും തിരിച്ച് നാട്ടിലേക്ക് ഉടന്‍ തിരിച്ചു പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും പ്രണയത്തിനായി കേരളത്തിൽ അഭയം തേടിയ കുംഭ മേള വൈറൽ സുന്ദരി മൊണാലിസയും പങ്കാളി മുഹമ്മദ് ഫര്‍മാനും (Monalisa Bhosle).
തങ്ങളുടെ വിവാഹം ലൗ ജിഹാദ് ആണെന്ന് ആരോപണം തെറ്റാണെന്നും മൊണാലിസ ഭോസ്‌ലെ പറഞ്ഞു.കുടുംബം മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് ഇങ്ങനെയൊരു വിവാഹം കഴിച്ചതെന്നും എല്ലാവരുടെയും അനുഗ്രഹം കൊണ്ടാണ് തങ്ങളുടെ ആഗ്രഹം സാധിച്ചതെന്നു മോണാലിസ പറഞ്ഞു. തന്റെ അച്ഛൻ കേരളത്തിലുണ്ടെന്നും എന്നാൽ അദ്ദേഹം വിവാഹത്തിന് എത്തിയില്ലെന്നും മൊണാലിസ വ്യക്തമാക്കി. പ്രായത്തെക്കുറിച്ചുള്ള ആരോപണങ്ങളും ഇരുവരും നിഷേധിച്ചു.
മൊണാലിസയുടെ ആഗ്രഹപ്രകാരമാണ് ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചതെന്നും മതം മാറിയിട്ടില്ലെന്നും പങ്കാളി മുഹമ്മദ് ഫർമാൻ പ്രതികരിച്ചു. ഒരു മലയാള സിനിമയുടെ ചിത്രീകരണ വേളയിലാണ് ഇരുവരും പരിചയപ്പെട്ടത്. ഹിന്ദി മാധ്യമങ്ങൾ ലൗ ജിഹാദ് ആരോപിക്കുന്നുണ്ടെങ്കിലും അതിൽ സത്യമില്ലെന്നും തങ്ങൾക്ക് കേരളത്തിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും ഫർമാൻ പറഞ്ഞു. പൂവാർ പഞ്ചായത്തിലെ വിലാസം നൽകി കെ-സ്മാർട്ട് വഴി രജിസ്റ്റർ ചെയ്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് ഒരു മണിക്കൂറിനുള്ളിൽ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. എം.വി. ഗോവിന്ദൻ, എ.എ. റഹീം എന്നിവർക്ക് ഇരുവരും നന്ദി അറിയിച്ചു.
advertisement
മഹാരാഷ്ട്ര സ്വദേശിയും നടനുമായ ഫർമാനും മൊണാലിസയും കഴിഞ്ഞ ദിവസമാണ് പൂവാറിനടുത്തുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളം നൽകുന്ന പിന്തുണ; മൊണാലിസയും ഫർമാനും തിരിച്ചു പോകുന്നില്ല
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement