തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡന്റായുള്ള ബി.ഡി.ജെ.എസിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഭാരത് ധർമ്മജനസേനയിൽ അവകാശവാദമുന്നയിച്ച് സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം രംഗത്തെത്തിയിരുന്നു.
ന്യൂഡൽഹി: തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായുള്ള ബി.ഡി.ജെ.എസിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. എ.ജി തങ്കപ്പന്‍ വൈസ് പ്രസിഡന്റായും രാജേഷ് നെടുമങ്ങാട് ജനറല്‍ സെക്രട്ടറിയായും അനിരുദ്ധ് കാര്‍ത്തികേയന്‍ ട്രഷററായുമുള്ള ഭാരവാഹി പട്ടികയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അണ്ടർ സെക്രട്ടറി അഭിഷേക് തിവാരിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ ഭാരത് ധർമ്മജനസേനയിൽ അവകാശവാദമുന്നയിച്ച് സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹിയിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ശ്രീ.ജെ.പി.നദ്ദ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിബി.എൽ സന്തോഷ് എന്നിവരുമായി തുഷാർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ മുന്നണി കേരളത്തിൽ ശക്തമായ മുന്നേറ്റം നടത്തുമെന്ന് തുഷാർ വെള്ളാപ്പള്ളി ന്യൂസ് 18 നോട് പ്രതികരിച്ചു. ബോർഡ് കോർപ്പറേഷൻ അധ്യക്ഷസ്ഥാനങ്ങളിൽ ഉൾപ്പെടെ ബി.ഡി.ജെ.എസിന് കൂടുതൽ സ്ഥാനങ്ങൾ ലഭിക്കുന്നതു സംബന്ധിച്ചും തീരുമാനമായതായാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 17, 2020 12:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡന്റായുള്ള ബി.ഡി.ജെ.എസിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം