ഒരു കിലോ അരിയ്ക്ക് 29 രൂപ; കേന്ദ്രത്തിന്‍റെ 'ഭാരത് റൈസ്' വില്‍പ്പന തൃശൂരില്‍ ആരംഭിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
അതേസമയം കേന്ദ്രത്തിന്റ അരി വിൽപന രാഷ്ട്രീയ മുതലെടുപ്പെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പ്രതികരിച്ചു.
കേന്ദ്ര സർക്കാര്‍ പുറത്തിറക്കിയ ‘ഭാരത് റൈസ്’ അരിയുടെ വിൽപന കേരളത്തിൽ ആരംഭിച്ചു. കിലോയ്ക്ക് 29 രൂപയാണ് വില. തൃശൂരിൽ മാത്രം 150 ചാക്കോളം പൊന്നിയരി വില്‍പ്പന നടത്തിയെന്നാണ് സൂചന. നാഷനൽ കോ–ഓപറേറ്റീവ് കൺസ്യൂമർ ഫെഡറേഷനാണ് അരിയുടെ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. 5, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.
ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം ടൺ അരിയാണ് കേന്ദ്രം അനുവദിച്ചത്. അരിയ്ക്ക് പുറമെ കടലപ്പരിപ്പും പൊതു വിപണിയേക്കാൾ വിലക്കുറവില്‍ ലഭിക്കും. കടലപരിപ്പിന് കിലോയ്ക്ക് 60 രൂപയാണ് വില. അതേസമയം കേന്ദ്രത്തിന്റ അരി വിൽപന രാഷ്ട്രീയ മുതലെടുപ്പെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പ്രതികരിച്ചു.
നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചാകും ഭാരത് റൈസ് വിപണിയിലെത്തിക്കുക.ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും അരി വിതരണം ചെയ്യും
അരിയും കടല പരിപ്പും എഫ്.സി.ഐ ഗോഡൗണുകളിൽ പ്രത്യേകം പായ്ക്ക് ചെയ്താണ് വിതരണത്തിനെത്തിക്കുന്നത്. ഒരാഴ്ചയ്ക്കകം എല്ലാ ജില്ലകളിലും സാധനങ്ങളുമായി വാഹനങ്ങൾ എത്തും. കിലോയ്ക്ക് 25 രൂപയ്ക്ക് നേരത്തെ സവാള വിറ്റിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
February 07, 2024 6:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒരു കിലോ അരിയ്ക്ക് 29 രൂപ; കേന്ദ്രത്തിന്‍റെ 'ഭാരത് റൈസ്' വില്‍പ്പന തൃശൂരില്‍ ആരംഭിച്ചു