ഭക്ഷ്യാവശ്യങ്ങള്‍ക്ക് മൃഗങ്ങളെ കൊല്ലുന്നതില്‍ മനുഷ്യത്വം വേണമെന്ന് കേന്ദ്രം
- Published by:Sarika N
- news18-malayalam
Last Updated:
നിലവിൽ പലയിടത്തും മൃഗങ്ങളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തി കൊല്ലുന്ന രീതിയുണ്ട്
തിരുവനന്തപുരം: ഭക്ഷ്യാവശ്യങ്ങൾക്കായി മൃഗങ്ങളെ കൊല്ലുന്നതിന് ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ശാസ്ത്രീയമായേ അറക്കാവൂവെന്നും ഇതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കാണിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അയച്ച കത്തിലാണ് ഈ നിർദ്ദേശങ്ങൾ. നിലവിൽ പലയിടത്തും മൃഗങ്ങളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തി കൊല്ലുന്ന രീതിയുണ്ട്. ഇത് നിർത്തലാക്കി പകരം ശാസ്ത്രീയ രീതികൾ അവലംബിക്കണം.
മൃഗങ്ങളുടെ നെറ്റിയിൽ ഉയർന്ന മർദം ചെലുത്തുന്ന ന്യൂമാറ്റിക് സ്റ്റണ്ണിങ്, തോക്കുപയോഗിച്ച് വെടിവെക്കുന്ന ഗൺ സ്റ്റണ്ണിങ് എന്നിവയാണ് ബോധം കെടുത്താൻ നിർദ്ദേശിക്കുന്ന പ്രധാന രീതികൾ. മൃഗങ്ങളെ കൊന്നതിന് ശേഷം അവയുടെ രക്തം പൂർണമായും വാർന്നുപോയ ശേഷം മാത്രമേ ഇറച്ചി എടുക്കാവൂ എന്നും ഇത് വൃത്തിയായി സംസ്കരിക്കണമെന്നും കേന്ദ്ര മൃഗക്ഷേമ ബോർഡ് നിർദേശിച്ചു. ഈ നിർദേശങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ ഓരോ ജില്ലയിലും ആധുനിക അറവുശാലകൾ സ്ഥാപിക്കണമെന്ന് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ എംഡി ഡോ. സലിൽ കുട്ടി അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 31, 2025 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭക്ഷ്യാവശ്യങ്ങള്‍ക്ക് മൃഗങ്ങളെ കൊല്ലുന്നതില്‍ മനുഷ്യത്വം വേണമെന്ന് കേന്ദ്രം