'നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലണം'; പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി റദ്ദാക്കി

Last Updated:

പ്രസിഡൻ്റിൻ്റെ നിലപാട് വിവാദമായതിന് പിന്നാലെ ഇത് റദ്ദാക്കണമെന്ന് വനം വകുപ്പ് ശുപാർശ ചെയ്തിരുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി റദ്ദാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചു കൊല്ലുമെന്ന നിലപാടിനെ തുടർന്നാണ് നടപടി. വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് പദവി റദ്ദാക്കാൻ നിർദ്ദേശം നൽകിയത്. പ്രസിഡൻ്റിൻ്റെ നിലപാട് വിവാദമായതിന് പിന്നാലെ ഇത് റദ്ദാക്കണമെന്ന് വനം വകുപ്പ് ശുപാർശ ചെയ്തിരുന്നു. പഞ്ചായത്ത് സെക്രട്ടറിക്കാണ് താൽക്കാലിക പദവി കൈമാറിയത്.
മനുഷ്യവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ ഉത്തരവിട്ട ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ കുമാർ, പഞ്ചായത്ത് കൗൺസിലിന്റെ തീരുമാനം മാർച്ച് 5ന് പ്രഖ്യാപിച്ചിരുന്നു. വിവാദ ഉത്തരവിന് പിന്നിലെ വിശദീകരണം തേടി വനം വകുപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു.
ഭൂവിസ്തൃതി പ്രകാരം, കേരളത്തിലെ മൂന്നാമത്തെ വലിയ പഞ്ചായത്താണ് ചക്കിട്ടപ്പാറ. 145.45 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം ഉള്ള ഇവിടെ 60 ശതമാനം വനഭൂമിയിൽ വരുന്നു. 10 വാര്‍ഡുകള്‍ വനത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇവിടെ ആളുകള്‍ നേരിടുന്ന പ്രധാന പ്രശ്നം വന്യജീവികളുടെ ആക്രമണമാണ്. ഇത് കർഷകരുടെ ഉപജീവനത്തിന് വലിയ തടസ്സമാകുന്നു. മലയോര മേഖലയില്‍ കര്‍ഷകര്‍ ഏറെ അസംതൃപ്തരായിരിക്കുന്നു. ജനങ്ങള്‍ സ്ഫോടനാത്മകമായ മാനസികാവസ്ഥയിലേക്കു മാറുകയാണെന്നും സുനില്‍ മുൻപ് പറഞ്ഞിരുന്നു.
advertisement
2022ൽ വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് മന്ത്രിസഭ ഓണററി വൈൽഡ്‌ലൈഫ് വാർഡൻ പദവി നൽകിയിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 62 പ്രകാരം കാട്ടുപന്നികളെ ക്ഷുദ്രജീവികളായി (vermin) പ്രഖ്യാപിക്കാനുള്ള സംസ്ഥാനത്തിന്റെ ശുപാർശ പരിസ്ഥിതി-വനം മന്ത്രാലയം നിരസിച്ചതിനെ തുടർന്നാണ് ഈ നീക്കം. ഈ വകുപ്പ് അനുസരിച്ച്, നിയമത്തിലെ ഷെഡ്യൂൾ II പ്രകാരം പട്ടികപ്പെടുത്തിയിരിക്കുന്ന ഏതൊരു വന്യമൃഗത്തെയും ഒരു പ്രത്യേക പ്രദേശത്ത് ഒരു നിശ്ചിത സമയത്തേക്ക് ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാം.
advertisement
Summary: The honorary wildlife warden status accorded to the Chakkittapara Panchayat President was lifted after his controversial order to gun down on any wild animal entering the human inhabitation. The order comes from the Additional Chief Secretary of the Kerala Forest and Wildlife Department
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലണം'; പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി റദ്ദാക്കി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement