Russia-Ukraine Conflict| യുക്രെയ്നിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

Last Updated:

മലയാളികളടക്കമുള്ളവരെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: റഷ്യന്‍ ആക്രമണത്തിന്റെ (Russian Invasion)പശ്ചാത്തലത്തില്‍ യുക്രെയ്നില്‍ (Ukraine) കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷാകാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചു. തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ 2323 മലയാളി വിദ്യാര്‍ഥികളുണ്ട്. യുക്രെയ്നിലെ പ്രതിസന്ധിയില്‍ വലിയ നിരാശയും ആശങ്കയുമുണ്ട്. പഠനാവശ്യത്തിന് വേണ്ടിയാണ് അവർ അവിടെ തന്നെ തങ്ങിയത്. അതിനാല്‍ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം അയക്കണമെന്നുമാണ് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.
കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി യുക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിച്ചു വരുന്നു: നോർക്ക
യുക്രെയ്നിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി യുക്രെയ്നിലെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
advertisement
അമിത ആശങ്കയ്ക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തില്‍ ലഭിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാനാണ് എംബസി അറിയിച്ചിട്ടുള്ളത്. പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ, എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം നേരത്തേ തന്നെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
അനിവാര്യമായി യുക്രെയ്നില്‍ തങ്ങേണ്ടവരല്ലാതെയുള്ള വിദ്യാര്‍ഥികളടക്കമുള്ളവര്‍ തിരിച്ചുപോകാനുള്ള എംബസിയുടെ നിര്‍ദ്ദേശവും നേരത്തേ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇപ്പോള്‍ യുക്രെയ്നിലുള്ളവര്‍ക്ക് കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
advertisement
വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം situationroom@mea.gov.in എന്ന ഇ-മെയില്‍ വിലാസവും പ്രയോജനപ്പെടുത്താം.
ഇതിനു പുറമെ ഉക്രൈനിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോള്‍ ഫീ നമ്പരിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ അറിയിക്കാം. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സര്‍വീസും ലഭ്യമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Russia-Ukraine Conflict| യുക്രെയ്നിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
Next Article
advertisement
'നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറൻ യക്ഷിക്കഥ'; 'ലോക'യെ കുറിച്ച് ഒരു വിയോജനക്കുറിപ്പ്
'നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറൻ യക്ഷിക്കഥ'; 'ലോക'യെ കുറിച്ച് ഒരു വിയോജനക്കുറിപ്പ്
  • ദുൽഖർ സൽമാൻ നിർമ്മിച്ച 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' പ്രേക്ഷകരെ നിരാശരാക്കി.

  • സിനിമയ്ക്ക് നല്ലൊരു തിരക്കഥയില്ല, അത് ഭീഭത്സവും അരോചകവുമാണെന്ന് വിമർശനം.

  • ഇത്തരം സിനിമകളെ നേരിടാനുള്ള ഏക മാർഗം ഗാന്ധീയൻ സമരരീതി: ബഹിഷ്കരണം.

View All
advertisement