സർക്കാർ ഓഫീസുകൾ ആഴ്ചയിൽ 5 ദിവസമാക്കാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചു

Last Updated:

ഈ മാസം അഞ്ചിനാണ് സർവീസ് സംഘടനകളുടെ യോഗം

സംസ്ഥാന സർക്കാർ
സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ പ്രവൃത്തി ദിനം അഞ്ചായി കുറയ്ക്കുന്നന്നത് ചർച്ച ചെയ്യാൻ സർക്കാർ വീണ്ടും യോഗം വിളിച്ചു. ചീഫ് സെക്രട്ടറി വിവിധ സർവീസ് സംഘടനാ നേതാക്കളുമായി ചർച്ച നടത്തും. ഈ മാസം അഞ്ചിനാണ് സർവീസ് സംഘടനകളുടെ യോഗം.
കേന്ദ്രസർക്കാർ ഓഫീസുകളുടെ മാതൃകയിൽ കേരളത്തിലും പ്രവൃത്തിദിവസം അഞ്ചാക്കുന്നത് വർഷങ്ങളായി സർക്കാരിന് മുന്നിലുള്ള നിർദേശമാണ്. ചില സംസ്ഥാനങ്ങളും ഇത് നടപ്പാക്കിയിട്ടുണ്ട്. കേരളത്തിൽ നടപ്പാക്കാൻ 11-ാം ശമ്പളപരിഷ്കരണ കമ്മീഷനും ശുപാർശ ചെയ്തിരുന്നു.
അഞ്ചുദിവസമാക്കി ചുരുക്കിയാൽ ദിവസം ഒരുമണിക്കൂർ അധികം പ്രവർത്തിക്കണമെന്നും അവധിദിനങ്ങൾ കുറയ്ക്കണമെന്നുമാണ് ശമ്പളക്കമ്മീഷന്റെ ശുപാർശ. ഭരണപരിഷ്കരണ കമ്മീഷനും ഇതേ നിർദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ഇതിനോട് ജീവനക്കാരുടെ സംഘടനകൾ പൊതുവേ യോജിച്ചിരുന്നില്ല.
ശമ്പളക്കമ്മീഷൻ നിർദേശം
  • പ്രവൃത്തിദിനം അഞ്ചുമതി, പകരം ഓഫീസുകൾ രാവിലെ 9.30 മുതൽ 5.30 വരെ പ്രവർത്തിക്കണം.
  • പൊതുഅവധി ദിവസങ്ങൾ 15 ആയും ശമ്പളത്തോടെയുള്ള അവധി 12 ആയും കുറയ്ക്കണം.
  • ഓഫീസിലെത്താൻ ഒരുമണിക്കൂർ വൈകിയാൽ മാസവേതനത്തിന്റെ ഒരുശതമാനം പിടിക്കണം.
advertisement
Summary: The government has called a meeting again to discuss reducing the working days in government offices to five. The Chief Secretary will hold discussions with leaders of various service organizations. The meeting with the service organizations is scheduled for the fifth of this month. The proposal to make the work week five days in Kerala government offices, following the model of Central Government offices, has been before the government for years. Some states have already implemented this. The 11th Pay Commission in Kerala had also recommended its implementation.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാർ ഓഫീസുകൾ ആഴ്ചയിൽ 5 ദിവസമാക്കാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചു
Next Article
advertisement
സർക്കാർ ഓഫീസുകൾ ആഴ്ചയിൽ 5 ദിവസമാക്കാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചു
സർക്കാർ ഓഫീസുകൾ ആഴ്ചയിൽ 5 ദിവസമാക്കാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചു
  • സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കി കുറയ്ക്കാൻ ചീഫ് സെക്രട്ടറി സർവീസ് സംഘടനാ നേതാക്കളുമായി ചർച്ച ചെയ്യും.

  • പ്രവൃത്തി ദിനം 5 ആക്കിയാൽ ദിവസം 1 മണിക്കൂർ അധികം ജോലി ചെയ്യണമെന്ന് ശമ്പളക്കമ്മീഷൻ ശുപാർശ.

  • സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കുന്നത് വർഷങ്ങളായി സർക്കാരിന് മുന്നിലുള്ള നിർദേശമാണ്.

View All
advertisement