യുഡിഎഫുമായി സഹകരിക്കാൻ സി കെ ജാനു; കോൺഗ്രസിലെ ഒരു വിഭാഗത്തിന് വിയോജിപ്പ്

Last Updated:

മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം നിലപാടെടുത്തപ്പോൾ, പുറത്തുനിന്ന് സഹകരിപ്പിച്ചാൽ മതിയെന്നാണ് മറുവിഭാഗം പറയുന്നത്

സി കെ ജാനു
സി കെ ജാനു
തിരുവനന്തപുരം: യുഡിഎഫുമായി സഹകരിക്കാൻ സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ. മുന്നണിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ചർച്ചകൾ തുടരുന്നു. അവഗണന നേരിട്ടെന്ന് ആരോപിച്ച് നേരത്തെ ജാനുവിന്റെ പാർട്ടി എന്‍ഡിഎ വിട്ടിരുന്നു. കഴിഞ്ഞ യുഡിഎഫ് യോ​ഗം കത്ത് ചർച്ച ചെയ്തുവെന്നാണ് വിവരം. അതേസമയം, ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ വിയോജിപ്പ് അറിയിച്ചതായാണ് വിവരം.
സി കെ ജാനുവുമായി സഹകരണം ആകാമെന്നാണ് നിലവിലെ യുഡിഎഫ് ധാരണ. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യുഡിഎഫിൽ പ്രവർത്തിക്കാനുള്ള താൽപ്പര്യം സി കെ ജാനു അറിയിച്ചിരിക്കുന്നത്. ആലുവയിലെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശനെ കണ്ട് താൽപ്പര്യമറിയിക്കുകയും യുഡിഎഫിന് കത്ത് നൽകുകയുമായിരുന്നു.
കഴിഞ്ഞ 9ന് ചേർന്ന യുഡിഎഫ് യോ​ഗത്തിൽ കത്ത് ചർച്ച ചെയ്യുകയും ചെയ്തു. ചില വിയോജിപ്പുകൾ യോ​ഗത്തിലുണ്ടായി എന്നാണ് വിവരം. മുൻപ് ഇത്തരത്തിലൊരു സഹകരണം ഉണ്ടായപ്പോൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും സി കെ ജാനു തോറ്റു. പഞ്ചായത്ത് ഭരണം അടക്കം യുഡിഎഫിന് നഷ്ടമായി തുടങ്ങിയ കാര്യങ്ങളാണ് ഇവർ ചൂണ്ടിക്കാട്ടിയത്. മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം നിലപാടെടുത്തപ്പോൾ, പുറത്തുനിന്ന് സഹകരിപ്പിച്ചാൽ മതിയെന്നാണ് മറുവിഭാഗം പറയുന്നത്.
advertisement
എന്നാൽ, സികെ ജാനുവുമായി സഹകരിച്ച് മുന്നോട്ട് പോകാമെന്ന പൊതു ധാരണയിലാണ് നിലവിൽ യുഡിഎഫ് എത്തിയിരിക്കുന്നത്. പ്രിയങ്ക ​ഗാന്ധിയുടെ താൽപ്പര്യം കണക്കിലെടുത്താണ് സഹകരണത്തിന് ധാരണയിലെത്തിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനാധിപത്യ രാഷ്ട്രീയ സഭ- യുഡിഎഫ് സഹകരണത്തിൽ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Summary: C. K. Janu's Janadhipathya Rashtriya Sabha (JRS) has decided to cooperate with the UDF (United Democratic Front). Discussions are ongoing regarding the inclusion of the party in the front. Janu's party had earlier left the NDA, alleging they faced neglect. It is reported that the last UDF meeting discussed the letter regarding this cooperation.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുഡിഎഫുമായി സഹകരിക്കാൻ സി കെ ജാനു; കോൺഗ്രസിലെ ഒരു വിഭാഗത്തിന് വിയോജിപ്പ്
Next Article
advertisement
യുഡിഎഫുമായി സഹകരിക്കാൻ സി കെ ജാനു; കോൺഗ്രസിലെ ഒരു വിഭാഗത്തിന് വിയോജിപ്പ്
യുഡിഎഫുമായി സഹകരിക്കാൻ സി കെ ജാനു; കോൺഗ്രസിലെ ഒരു വിഭാഗത്തിന് വിയോജിപ്പ്
  • സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ യുഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചു.

  • യുഡിഎഫിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ചകൾ തുടരുന്നു, ചില കോൺഗ്രസ് നേതാക്കൾക്ക് വിയോജിപ്പ്.

  • തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ്-ജനാധിപത്യ രാഷ്ട്രീയ സഭ സഹകരണം ധാരണയാകുമെന്നാണ് പ്രതീക്ഷ.

View All
advertisement