പിഎം ശ്രീ: പിന്നോട്ട് പോകുക പ്രയാസം; ഫണ്ട് പ്രധാനം; മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ചതായി സൂചന
- Published by:Rajesh V
- news18-malayalam
Last Updated:
ബിനോയ് വിശ്വം എതിർപ്പ് ആവർത്തിച്ചു. കരാറിൽ ഒപ്പിട്ടത് ശരിയായില്ലെന്നും അറിയിച്ചു. എന്നാൽ കടുത്ത തീരുമാനങ്ങൾ പാടില്ലെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു
തിരുവനന്തപുരം: പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ചതായി സൂചന. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനാൽ കരാറിൽ നിന്ന് പിന്നോട്ട് പോകുന്നത് പ്രയാസമാണെന്നും ഫണ്ട് പ്രധാനമാണെന്നും ഫോൺ സംഭാഷണത്തിൽ മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം. ബിനോയ് വിശ്വവും എതിർപ്പ് ആവർത്തിച്ചു. കരാറിൽ ഒപ്പിട്ടത് ശരിയായില്ലെന്നും അറിയിച്ചു. കടുത്ത തീരുമാനങ്ങൾ പാടില്ലെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ന് നടക്കുന്ന സിപിഎം സെക്രട്ടറിയേറ്റ് അതി നിർണായകമാണ്.
അതേസമയം, സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന് ആലപ്പുഴയിൽ നടക്കും. കരാറിൽ നിന്ന് പിന്മാറണമെന്ന പാർട്ടി ആവശ്യത്തോട് ഇതുവരെ വിദ്യാഭ്യാസവകുപ്പും സിപിഎമ്മും അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതിനാൽ സിപിഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാനാണ് സാധ്യത. മന്ത്രിസഭയെ നോക്കുകുത്തിയാക്കി ചർച്ച കൂടാതെ മുന്നണി മര്യാദ ലംഘിച്ചാണ് കരാർ ഒപ്പിട്ടതെന്നാണ് പാർട്ടി വിലയിരുത്തൽ. മന്ത്രിമാരെ കാബിനറ്റ് യോഗത്തിൽ നിന്ന് പിൻവലിപ്പിക്കണം, മന്ത്രിമാരെ രാജിവെപ്പിക്കണം എന്നതടക്കമുള്ള കടുത്ത നിർദേശങ്ങളാണ് പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്നത്. അന്തിമ തീരുമാനം ഇന്നുണ്ടാകും.
advertisement
Summary: Chief Minister Pinarayi Vijayan called CPI State Secretary Binoy Viswam over the PM-Shri controversy. In the phone conversation, the Chief Minister informed him that since the state had already signed the agreement for the PM-Shri scheme, it would be difficult to withdraw from the contract and that the funding was important.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 27, 2025 8:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിഎം ശ്രീ: പിന്നോട്ട് പോകുക പ്രയാസം; ഫണ്ട് പ്രധാനം; മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ചതായി സൂചന


