എസ്എഫ്ഐയും ഡിവൈഎഫ്‌ഐയും മിശ്ര വിവാഹ ബ്യൂറോ ആയി പ്രവർത്തിക്കുന്നവരല്ല; മുഖ്യമന്ത്രി
- Published by:Arun krishna
- news18-malayalam
Last Updated:
മിശ്രവിവാഹം തടയാൻ ഒരു കൂട്ടർക്കും ആവില്ല. ഞങ്ങൾ തടഞ്ഞു കളയുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് സാധ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
എസ്എഫ്ഐയും ഡിവൈഎഫ്‌ഐയും മിശ്രവിവാഹ ബ്യൂറോ നടത്തുന്നവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെ ചൊല്ലി എല്ലാ കാലത്തും പരാതികൾ ഉണ്ടായിട്ടുണ്ടെന്നും മിശ്രവിവാഹം തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്തയുടെ വിമർശനം സംബന്ധിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
പരാതി എക്കാലത്തും ഉണ്ടാകും. കുടുംബങ്ങൾ പരാതി ഉയർത്തും. മിശ്രവിവാഹം സമൂഹത്തിൽ എല്ലാകാലത്തും പൊതുവായി നടക്കുന്ന മാറ്റത്തിൻ്റെ ഭാഗം. മിശ്രവിവാഹം തടയാൻ ഒരു കൂട്ടർക്കും ആവില്ല. ഞങ്ങൾ തടഞ്ഞു കളയുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് സാധ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസ്സിൻ്റെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ ചാലക്കുടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chalakudy,Thrissur,Kerala
First Published :
December 07, 2023 9:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എസ്എഫ്ഐയും ഡിവൈഎഫ്‌ഐയും മിശ്ര വിവാഹ ബ്യൂറോ ആയി പ്രവർത്തിക്കുന്നവരല്ല; മുഖ്യമന്ത്രി


