'Waqf ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സർക്കാരിന്റേതല്ല': വിശദമായ ചർച്ച നടത്തും: മുഖ്യമന്ത്രി

Last Updated:

വിശദമായ ചർച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും- മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ സമസ്ത നേതാക്കളുമായി ചർച്ച നടത്തുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ സമസ്ത നേതാക്കളുമായി ചർച്ച നടത്തുന്നു
തിരുവനന്തപുരം: വഖഫ് ബോർഡ് (Waqf Board) നിയമനങ്ങൾ പി.എസ്.സിക്ക് (PSC)വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പറഞ്ഞു. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
വിശദമായ ചർച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
വഖഫ് ബോർഡ്​​ നിയമനം പി.എസ്​.സിക്ക്​ വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന്​ ഉറപ്പ്​ ലഭിച്ചതായി ഇ കെ വിഭാഗം സമസ്​ത നേതാക്കാളും അറിയിച്ചു. തീരുമാനം റദ്ദാക്കണമെന്ന ആവശ്യത്തിൽ​ വിശാലമായ ചർച്ചയാവാമെന്ന്​ മുഖ്യമന്ത്രി പറഞ്ഞതായും സമസ്​ത നേതാക്കൾ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക്​ ശേഷം മാധ്യമപ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു സമസ്​ത നേതാക്കൾ.
advertisement
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ട്​. തീരുമാനം പുനഃപരിശോധിക്കണമെന്ന്​ മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പ്രതികരിച്ചു. തീരുമാനം റദ്ദാക്കുമെന്ന്​ അറിയിച്ചിട്ടില്ലെന്ന്​ എസ്​വൈഎസ്​ സെക്രട്ടറി അബ്​ദുസ്സമദ്​ പൂക്കോട്ടൂർ പറഞ്ഞു. ഭാവി പരിപാടികൾ സമസ്​തയുടെ ഉന്നത നേതാക്കൾ ചർച്ച ചെയ്​ത്​ ജനങ്ങളെ അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ മു​സ്​​ലിം സം​ഘ​ട​ന​ക​ൾ ഒ​ന്ന​ട​ങ്കം രം​ഗ​ത്തു​വ​ന്ന​തോ​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​ലോ​ച​ന​ക്കു​ശേ​ഷം മ​തി​യെ​ന്ന നി​ല​പാ​ടി​ലേ​ക്ക്​ സ​ർ​ക്കാ​ർ ചു​വ​ടു​മാ​റ്റിയിരുന്നു. ​ബി​ൽ നി​യ​മ​സ​ഭ പാ​സാ​ക്കു​ക​യും ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ച്ച്​ വി​ജ്​​ഞാ​പ​ന​മി​റ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.
advertisement
ന​വം​ബ​ർ 14ന് ​നി​യ​മ​വ​കു​പ്പ്​​ വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി. വി​ജ്ഞാ​പ​ന​മി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി​ക്ക്​ വി​ടാ​ൻ ക​ര​ട്​ ച​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ ഭ​ര​ണ​വ​കു​പ്പ്​ വ​ഖ​ഫ്​ ബോ​ർ​ഡി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട​ണം. ക​ര​ട്​ ച​ട്ട​ങ്ങ​ൾ നി​യ​മ​വ​കു​പ്പി​ന്റെ ഉ​​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം സ​ർ​ക്കാ​ർ വി​ജ്​​ഞാ​പ​നം ചെ​യ്യു​ക​യും പി.​എ​സ്.​സി​ക്ക്​ അ​യ​ക്കു​ക​യും വേ​ണം. ഈ ​ന​ട​പ​ടി​ക​ളാ​ണ്​ ത​ൽ​ക്കാ​ലം നി​ർ​ത്തി​യ​ത്​. ച​ട്ട​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ച്ച്​ വി​ജ്​​ഞാ​പ​ന​മി​റ​ക്കു​ന്ന​തു​വ​രെ പി.​എ​സ്.​സി​ക്ക്​ നി​യ​മ​നം ന​ട​ത്താ​നാ​കി​ല്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'Waqf ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സർക്കാരിന്റേതല്ല': വിശദമായ ചർച്ച നടത്തും: മുഖ്യമന്ത്രി
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement