ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് കോച്ചുകൾ ഇരട്ടിയാക്കി; 530 സീറ്റ് കൂടി വർധിക്കും
- Published by:Sneha Reghu
- news18-malayalam
Last Updated:
കോച്ചുകൾ ഇരട്ടിയാക്കിക്കൊണ്ടുള്ള വന്ദേഭാരത് ഒരാഴ്ചയ്ക്കുള്ളിൽ സർവീസ് ആരംഭിക്കുമെന്നാണ് സൂചന
തിരുവനന്തപുരത്തു നിന്നും ആലപ്പുഴ വഴി മംഗളൂരുവിലേക്കുള്ള വന്ദേഭാരതിന് (20631- 20632) 16 കോച്ചുകളുള്ള ട്രെയിൻ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായി. നിലവിൽ 8 കോച്ചുള്ള ട്രെയിനാണ് ഈ സർവീസിലുള്ളത്. 8 കോച്ച് അധികമായി വരുമ്പോൾ 530 സീറ്റ് കൂടി വർധിക്കും.16 കോച്ചുകളുള്ള വന്ദേഭാരത് ഒരാഴ്ചയ്ക്കുള്ളിൽ സർവീസ് ആരംഭിക്കും എന്നാണ് സൂചന .
ബുധനാഴ്ച ഒഴികെ ആറ് ദിവസമാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ തിരക്കുണ്ടെങ്കിലും കോച്ചുകൾ കുറവായതിനാൽ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണിപ്പോൾ.
രാവിലെ 6.25ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് ഉച്ചയ്ക്കു 3.05ന് തിരുവനന്തപുരത്ത് എത്തും. തിരികെ വൈകിട്ട് 4.05ന് പുറപ്പെട്ട് പുലർച്ചെ 12.40ന് മംഗളൂരുവിൽ എത്തുന്ന രീതിയിലാണു സർവീസ്. നാഗർകോവിൽ – ചെന്നൈ വന്ദേഭാരതിന് 20 കോച്ചുകളുള്ള ട്രെയിൻ ഈ ആഴ്ച ലഭിക്കുമ്പോൾ അവിടെ നിന്നു പിൻവലിക്കുന്ന 16 കോച്ച് ട്രെയിനാണു പാലക്കാട് ഡിവിഷനു ലഭിക്കുക.
advertisement
കോട്ടയം വഴിയുള്ള തിരുവനന്തപുരം – കാസർകോട് റൂട്ടിലെ വന്ദേഭാരതിന്റെ കോച്ചുകൾ അടുത്തിടെ 20 ആക്കിയിരുന്നു. മംഗളൂരു വന്ദേഭാരതും 20 കോച്ചുകളാക്കണമെന്നാണ് ആവശ്യം. 16 കോച്ചുകൾ ഉപയോഗിച്ചുള്ള സർവീസ് ലാഭകരമാണെങ്കിൽ 20 കോച്ചുകളുള്ള ട്രെയിൻ പിന്നീട് മംഗളൂരു റൂട്ടിൽ അനുവദിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 07, 2025 7:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് കോച്ചുകൾ ഇരട്ടിയാക്കി; 530 സീറ്റ് കൂടി വർധിക്കും