സംവാദവേദിയിൽ മന്ത്രി റിയാസിന്റെ 'പ്രഖ്യാപനം'; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോഗ്രാഫറെ തടഞ്ഞു; പരാതിയിൽ ജില്ലാ കളക്ടർ വിശദീകരണം തേടി
- Published by:Rajesh V
- news18-malayalam
Last Updated:
സ്റ്റേഡിയത്തിന്റെ കാര്യം മന്ത്രി പ്രസംഗത്തിൽ പറഞ്ഞ് നിമിഷങ്ങൾക്കകമാണ് പ്രസംഗം പകര്‍ത്തുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിഡിയോഗ്രഫറെ സ്ഥാനാർത്ഥിയും സഹപ്രവർത്തകരും അകത്തേക്ക് കൊണ്ടുപോയത്.
കോഴിക്കോട്ട് കായിക സംവാദ പരിപാടിയിൽ പ്രഖ്യാപനം നടത്തുകവഴി മന്ത്രി പി എ മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് പരാതിയുമായി കോൺഗ്രസ്. പരാതിയില്‍ മന്ത്രിയോട് ജില്ലാ കളക്ടര്‍ വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് വ്യക്തമാക്കിയാണ് നോട്ടിസ്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിഥി എളമരം കരീ ഉൾപ്പെടെ പങ്കെടുത്ത കായിക സംവാദത്തിന്റെ ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി നടത്തിയ പ്രഖ്യാപനമാണ് വിവാദമായത്.
‘കോഴിക്കോട്ട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാർത്ഥ്യമാക്കാൻ ഇടതുസർക്കാർ നിശ്ചയിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്’ എന്നു മന്ത്രി പ്രസംഗത്തിൽ പറഞ്ഞ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ പ്രഖ്യാപനം നടത്തിയത് ചട്ടലംഘനമാണെന്ന് ചൂട്ടിക്കാട്ടിയാണ് കോൺഗ്രസ് പരാതി നൽകിയത്.
പുറമെ, മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം ചിത്രീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വീഡിയോഗ്രാഫറെ ഇടതുപക്ഷ സ്ഥാനാർത്ഥി എളമരം കരീം ഉൾപ്പെട്ട സംഘാടകർ വിളിച്ചുകൊണ്ടുപോയതും വിവാദമായി. സ്റ്റേഡിയത്തിന്റെ കാര്യം മന്ത്രി പ്രസംഗത്തിൽ പറഞ്ഞ് നിമിഷങ്ങൾക്കകമാണ് വിഡിയോഗ്രഫറെ സ്ഥാനാർത്ഥിയും സഹപ്രവർത്തകരും അകത്തേക്ക് കൊണ്ടുപോയത്. വേദിയിലുണ്ടായിരുന്ന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ തൊട്ടടുത്തുള്ള ഇടതു സ്ഥാനാർത്ഥി എളമരം കരീമിനു വിഡിയോഗ്രഫറെ ചൂണ്ടിക്കാണിച്ചുകൊടുത്തതിനെ തുടർന്ന് അദ്ദേഹം എഴുന്നേറ്റുവന്ന് വിഡിയോഗ്രഫറെ ഗ്രീൻറൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു.
advertisement
5.53ന് അകത്തേക്കു കൂട്ടിക്കൊണ്ടുപോയ വിഡിയോഗ്രഫറെ പ്രസംഗത്തിനുശേഷം 6.24ന് ആണു പുറത്തേക്കു വിട്ടത്. ക്യാമറയിലെ വിഡിയോ പരിശോധിച്ച ശേഷമാണു പുറത്തേക്കു വിട്ടതെന്നാണ് സൂചന. സ്പോർട്സ് ഫ്രറ്റേണിറ്റിയെന്ന പേരിൽ പുതുതായി തുടങ്ങിയ കൂട്ടായ്മയാണു പരിപാടി സംഘടിപ്പിച്ചത്. വിഷയത്തിൽ കോൺഗ്രസ് പരാതിയുമായി രംഗത്തുവന്നു.
അതേസമയം, പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും നടത്തിയത് പഴയ പ്രഖ്യാപനത്തെക്കുറിച്ചാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇനിയും പറയുമെന്നും റിയാസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
April 02, 2024 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംവാദവേദിയിൽ മന്ത്രി റിയാസിന്റെ 'പ്രഖ്യാപനം'; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോഗ്രാഫറെ തടഞ്ഞു; പരാതിയിൽ ജില്ലാ കളക്ടർ വിശദീകരണം തേടി