കണ്ണൂരിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം; അന്വേഷണം ആരംഭിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
പുലർച്ചെ 2 മണിയോടെ കൊച്ചുവേളി- ഭാവ്നഗർ ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് സ്ലാബ് ശ്രദ്ധയിൽപ്പെട്ടത്
കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം. പുലർച്ചെ 2 മണിയോടെ കൊച്ചുവേളി- ഭാവ്നഗർ ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് സ്ലാബ് ശ്രദ്ധയിൽപ്പെട്ടത്. ലോക്കോ പൈലറ്റാണ് സ്ലാബ് കണ്ടത്. കൃത്യസമയത്ത് ട്രെയിൻ നിർത്താനായതിനാൽ അപകടം ഒഴിവായി. തുടർന്ന് അൽപനേരം ട്രെയിൻ നിർത്തിയിട്ടു.
ഇതും വായിക്കുക: കൊല്ലം റെയിൽവേസ്റ്റേഷനിൽ നിർമാണ ജോലിക്കിടെ ഇരുമ്പുകമ്പി തലയിൽ വീണ് 2 യാത്രക്കാർക്ക് ഗുരുതര പരിക്ക്
റെയിൽവേ അധികൃതരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. റെയിൽ ലൈനിന്റെ എർത്ത് കമ്പിക്ക് ഉപയോഗിക്കുന്ന സ്ലാബാണ് പാളത്തിൽ വച്ചത്. വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസും റെയിൽവേ അധികൃതരും അന്വേഷണം തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
July 11, 2025 12:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം; അന്വേഷണം ആരംഭിച്ചു