കൊല്ലം റെയിൽവേസ്റ്റേഷനിൽ നിർമാണ ജോലിക്കിടെ ഇരുമ്പുകമ്പി തലയിൽ വീണ് 2 യാത്രക്കാർക്ക് ഗുരുതര പരിക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
ചെന്നൈ മെയിലിൽ വന്ന് റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു യാത്രക്കാർ. അതിനിടയിൽ നാല് നില കെട്ടിടത്തിന്റെ മുകളിൽനിന്ന് നീളമുള്ള കമ്പി താഴേക്ക് പതിക്കുകയായിരുന്നു
കൊല്ലം: റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വലിയ കമ്പി തലയിൽ വീണ് രണ്ട് യാത്രക്കാർക്ക് ഗുരുതരമാി പരിക്കേറ്റു. നീരാവിൽ മേലെ പുത്തൻവീട്ടിൽ സുധീഷ് (40), തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയും മൈനാഗപ്പള്ളി കടപ്പയിൽ എൽവിഎച്ച്എസ് അധ്യാപികയുമായ ആശാലത (52) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.
ചെന്നൈ മെയിലിൽ വന്ന് റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു യാത്രക്കാർ. അതിനിടയിൽ നാല് നില കെട്ടിടത്തിന്റെ മുകളിൽനിന്ന് നീളമുള്ള കമ്പി താഴേക്ക് പതിക്കുകയായിരുന്നു. സുധീഷിനെയും ആശാലതയെയും ഉടനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന നാലുനില പാര്‍ക്കിങ് കെട്ടിടത്തിന് മുകളില്‍നിന്ന് കമ്പി തലയിലേക്ക് വീണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മൂന്നാംനിലയില്‍നിന്ന് രണ്ട് കമ്പികളാണ് താഴേക്ക് പതിച്ചത്. രണ്ടുപേരുടെയും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്ത്രീയുടെ തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
advertisement
സുരക്ഷാ വീഴ്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടനിര്‍മാണത്തിനിടെ ഉപകരണങ്ങളോ മറ്റോ താഴേക്ക് വീഴാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. കമ്പി താഴെയുണ്ടായ ഷീറ്റിലേക്ക് വീണ ശേഷമാണ് യാത്രക്കാരുടെ മുകളിലേക്ക് പതിച്ചത്. തൊഴിലാളികളുടെ കൈയില്‍നിന്ന് കമ്പി തെന്നി വീണതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശോധിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
July 11, 2025 11:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലം റെയിൽവേസ്റ്റേഷനിൽ നിർമാണ ജോലിക്കിടെ ഇരുമ്പുകമ്പി തലയിൽ വീണ് 2 യാത്രക്കാർക്ക് ഗുരുതര പരിക്ക്