'വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെ പ്രതിനിധി'; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ മണ്ഡലത്തില്‍
Last Updated:
പര്യടനത്തിനിടെ വണ്ടൂരിലെ ചോക്കാടുള്ള ചായക്കടയിലും രാഹുല്‍ ഗാന്ധി കയറി. പത്തു മിനിട്ടോളം അവിടെ ചെലവഴിച്ച ശേഷമാണ് പര്യടനം തുടർന്നത്.
നിലമ്പൂര്‍: വോട്ടര്‍മാര്‍ക്ക് നന്ദി അര്‍പ്പിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പര്യടനം വയനാട്ടില്‍ തുടങ്ങി. കേരളത്തിന്റെ പ്രതിനിധിയായി പാര്‍ലമെന്റിനകത്തും പുറത്തും പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി. വയനാട്ടിന്റെ മാത്രമല്ല, കേരളത്തിന്റെ പ്രതിനിധിയായാണ് പാര്‍ലമെന്റില്‍ എത്തിയത്. വന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചതിനു നന്ദി രേഖപ്പെടുത്തുന്നതായും കാളികാവിൽ നൽകിയ സ്വീകരണയോഗത്തിൽ രാഹുല്‍ പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.15-നാണ് രാഹുല്‍ ഗാന്ധി എത്തിയത്. ശനി, ഞായര്‍ ദിവസങ്ങളിലും മണ്ഡല പര്യടനം നടത്തിയ ശേഷമെ രാഹുല്‍ ഡെൽഹിയിലേക്ക് മടങ്ങൂ.
നിലമ്പൂരിനടുത്തുള്ള കാളികാവിലാല്‍ നിന്നാണ് വെള്ളിയാഴ്ച റോഡ് ഷോ തുടങ്ങിയത്. നിലമ്പൂര്‍, എടവണ്ണ, അരീക്കോട് എന്നിവിടങ്ങളിലും പര്യടനമുണ്ട്. കല്‍പ്പറ്റ റെസ്റ്റ് ഹൗസിലാണ് രാഹുലിന് ഇന്നു രാത്രി താമസമൊരുക്കിയിരിക്കുന്നത്.
പര്യടനത്തിനിടെ വണ്ടൂരിലെ ചോക്കാടുള്ള ചായക്കടയിലും രാഹുല്‍ ഗാന്ധി കയറി. പത്തു മിനിട്ടോളം അവിടെ ചെലവഴിച്ച ശേഷമാണ് പര്യടനം തുടർന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2019 7:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെ പ്രതിനിധി'; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ മണ്ഡലത്തില്‍