'ഓരോ ക്ഷേത്രങ്ങൾക്കും ഓരോ രീതി' ക്ഷേത്രങ്ങളിലെ ഷർട്ട് വിവാദത്തിൽ രമേശ് ചെന്നിത്തല
- Published by:Nandu Krishnan
- news18-malayalam
Last Updated:
ക്ഷേത്രങ്ങളിൽ കയറാൻ ഉടുപ്പൂരുന്നതുമായി ബന്ധപ്പെട്ട് എൻഎസ്എസും ശിവഗിരി മഠവുമായുള്ള തർക്കത്തിൽ ആദ്യമായാണ് ഒരു കോൺഗ്രസ് നേതാവ് പ്രതികരിക്കുന്നത്
ക്ഷേത്രങ്ങളിലെ ഷർട്ട് വിവാദത്തിൽ സുകുമാരൻ നായരുടെ അഭിപ്രായത്തെ പിന്തുണച്ചും ശിവഗിരി മഠത്തിന്റെ അഭിപ്രായത്തെ തള്ളിയും രമേശ് ചെന്നിത്തല. കേരളത്തിലെ ഓരോ ക്ഷേത്രങ്ങൾക്കും ഓരോ രീതിയുണ്ട്. അത് കണക്കിലെടുത്തുള്ള തീരുമാനങ്ങളാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ക്ഷേത്രങ്ങളിൽ കയറാൻ ഉടുപ്പൂരുന്നതുമായി ബന്ധപ്പെട്ട് എൻഎസ്എസും ശിവഗിരി മഠവുമായുള്ള തർക്കത്തിൽ ആദ്യമായാണ് ഒരു കോൺഗ്രസ് നേതാവ് പ്രതികരിക്കുന്നത്.
ഓരോ ക്ഷേത്രങ്ങൾക്കും ഓരോ രീതിയിലുള്ള സമ്പ്രദായങ്ങളാണ് കേരളത്തിലുള്ളത്. ശബരിമലയിൽ എല്ലാവർക്കും കയറാം ഷർട്ടും മുണ്ടും ഇടാം. അതേസമയം ഗുരുവായൂരും പത്മനാഭസ്വാമി ക്ഷേത്രത്തിലും അങ്ങനെ പറ്റില്ല. അത് തീരുമാനിക്കേണ്ടത് ക്ഷേത്രവുമായി ബന്ധപ്പെട്ട തന്ത്രിമാരും മറ്റുള്ളവരും ചേർന്നാണ്. ഓരോ ക്ഷേത്രത്തിനും ഓരോ രീതിയാണ് കേരളത്തിലുള്ളത്. അത് കണക്കിലെടുത്തുകൊണ്ട് ദേവസ്വം ബോർഡും തന്ത്രിയും മറ്റുമായി ആലോചിച്ച് എടുക്കേണ്ട തീരുമാനമാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 03, 2025 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഓരോ ക്ഷേത്രങ്ങൾക്കും ഓരോ രീതി' ക്ഷേത്രങ്ങളിലെ ഷർട്ട് വിവാദത്തിൽ രമേശ് ചെന്നിത്തല