'ഗണേഷ്‍കുമാര്‍ കായ് ഫലമുള്ള മരം', നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവിന്റെ ആഹ്വാനം

Last Updated:

ഗണേഷ് കുമാർ കായ് ഫലമുള്ള മരമാണെന്നും കായ്ക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിയണമെന്നും കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ അസീസ് പ്രസംഗത്തിൽ പറഞ്ഞു

മന്ത്രി ഗണേഷ് കുമാർ, അബ്ദുൾ‌ അസീസ്
മന്ത്രി ഗണേഷ് കുമാർ, അബ്ദുൾ‌ അസീസ്
കൊല്ലം: ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറിനെ പരസ്യമായി പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്. ഗണേഷ്‍കുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്ന് കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അബ്ഗുള്‍ അസീസ് പരസ്യമായി ആഹ്വാനം ചെയ്തു. കെ ബി ഗണേഷ് കുമാറിനെ വേദിയിൽ ഇരുത്തിയായിരുന്നു കോൺഗ്രസ് നേതാവിന്‍റെ പുകഴ്ത്തൽ പ്രസംഗം.
ഗണേഷ് കുമാർ കായ് ഫലമുള്ള മരമാണെന്നും കായ്ക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിയണമെന്നും അബ്ദുൾ അസീസ് പ്രസംഗത്തിൽ പറഞ്ഞു. വെട്ടിക്കവലയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം.
'നാടിന് നന്മ ചെയ്യുന്ന, നാടിന് ഗുണം ചെയ്യുന്ന, ജാതി നോക്കാതെ, മതം നോക്കാതെ, വർണം നോക്കാതെ, വർഗം നോക്കാതെ നമ്മുടെ നാട്ടിൽ വികസനം ചെയ്യുന്ന കരുത്തനായ കായ്ഫലമുള്ള ഗണേഷ് കുമാറിനെ വിജയിപ്പിക്കണം. കായ്ക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിയണം. കായ്ഫലമുള്ള ഗണേഷ് കുമാറിനമെ മഹാ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം. ഇതിന് എല്ലാവരും തയാറാകണം ഞാനും നിങ്ങളോടൊപ്പം കാണും'- പ്രസംഗത്തിൽ അബ്ദുൾ‌ അസീസ് പറയുന്നു.
advertisement
Summary: A Congress leader publicly praised Transport Minister K. B. Ganesh Kumar. Abdul Azeez, the President of the Vettikavala Grama Panchayat in Kollam, openly called for Minister Ganesh Kumar to be re-elected in the upcoming Assembly elections.The Congress leader delivered the speech praising K. B. Ganesh Kumar while the Minister was seated on the stage.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗണേഷ്‍കുമാര്‍ കായ് ഫലമുള്ള മരം', നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവിന്റെ ആഹ്വാനം
Next Article
advertisement
പ്രണയം നിരസിച്ചതിന് കാമുകനെ കുടുക്കാൻ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി സന്ദേശമയച്ച യുവതി പിടിയിൽ
പ്രണയം നിരസിച്ചതിന് കാമുകനെ കുടുക്കാൻ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി സന്ദേശമയച്ച യുവതി പിടിയിൽ
  • ബെംഗളൂരുവിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശമയച്ച യുവതി പിടിയിൽ.

  • പ്രണയം നിരസിച്ചതിന് കാമുകനെ കുടുക്കാൻ ബോംബ് ഭീഷണി സന്ദേശമയച്ചതെന്ന് യുവതി വെളിപ്പെടുത്തി.

  • ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവയുൾപ്പെടെ സ്കൂളുകൾക്കും ഭീഷണി സന്ദേശം അയച്ചതായി കണ്ടെത്തി.

View All
advertisement