പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ കോൺഗ്രസ് ജയിക്കും; ചുമതല തനിക്ക് തന്നെയെന്ന് വി.ഡി സതീശൻ

Last Updated:

മൂന്നിരട്ടി ഭൂരിപക്ഷത്തിൽ പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

വടകരയിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ താൻ തന്നെ ചുമതല വഹിക്കും. മൂന്നിരട്ടി ഭൂരിപക്ഷത്തിൽ പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
2021 ല്‍ പ്രിയങ്കാ ഗാന്ധിയുടെ  കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡിസിസി പ്രസിഡന്‍റ് എം.പി വിന്‍സെന്‍റ് 22.5 ലക്ഷം രൂപ വാങ്ങിയ ശേഷം പ്രചരണവാഹനത്തില്‍ പോലും കയറ്റിയില്ലെന്ന പദ്മജ വേണുഗോപാലിന്‍റെ ആരോപണത്തോടും വി.ഡി സതീശന്‍ പ്രതികരിച്ചു. പത്മജ വേണുഗോപാൽ പറയുന്നത് അസംബന്ധമാണ്.  നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞതിനുശേഷമാണോ ആരോപണം ഉന്നയിക്കുന്നത്. ഇത്തരമൊരു പരാതി തന്റെയോ കെപിസിസി അധ്യക്ഷൻ്റെയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചെന്ന ഷമാ മുഹമ്മദിന്‍റെ ആരോപണത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഷമാ മുഹമ്മദ് കോൺഗ്രസിന്റെ വക്താവാണ്, അവർ പാർട്ടിയുടെ ഭാഗമാണ്, ഷമ ഒരു പാവം കുട്ടിയാണ്, അവർ പറഞ്ഞത് സത്യമാണ്. സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം കൊടുക്കാൻ പറ്റാത്തതിൽ ഞങ്ങൾക്ക് വിഷമമുണ്ട്. ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് അവരോട് ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ കോൺഗ്രസ് ജയിക്കും; ചുമതല തനിക്ക് തന്നെയെന്ന് വി.ഡി സതീശൻ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement