• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara Election result | തൃക്കാക്കരയിലെ ജയം ആഘോഷിക്കാന്‍ അഗതിമന്ദിരത്തില്‍ സദ്യയൊരുക്കി ധര്‍മ്മടത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Thrikkakara Election result | തൃക്കാക്കരയിലെ ജയം ആഘോഷിക്കാന്‍ അഗതിമന്ദിരത്തില്‍ സദ്യയൊരുക്കി ധര്‍മ്മടത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഏറെ ദുഃഖകരമായ അന്തരീക്ഷമാണെങ്കിലും ആരോരുമില്ലാത്തവരുടെ കൂടെ സമയം ചിലവഴിച്ച് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഉമ തോമസ് വ്യക്തമാക്കി

  • Share this:
    കൊച്ചി: തൃക്കാക്കരയിലെ യു. ഡി. എഫ് സ്ഥാനാർത്ഥി ഉമ തോമസിൻ്റെ ഉജ്വല വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചിച്ച് മുഖ്യമന്ത്രിയുടെ നാടായ ധർമ്മടത്തെ കോൺഗ്രസ് പ്രവർത്തകർ തേവര സർക്കാർ അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് സദ്യ ഒരുക്കി.  പ്രിയദർശിനി കലാ സാംസ്കാരിക വേദിയുടെ പ്രവർത്തകരാണ് അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് സദ്യ ഒരുക്കി നൽകിയത്.യു. ഡി. എഫ് സ്ഥാനാർത്ഥിയായി ഉമ തോമസിനെ പ്രഖ്യാപിച്ചപ്പോൾ തന്നെ ധർമ്മടത്തെ കോൺഗ്രസ് പ്രവർത്തകർ മനസിൽ തീരുമാനിച്ചതായിയിരുന്നു യു. ഡി. എഫ് ജയിച്ചാൽ അഗതി മന്ദിരത്തിൽ ഭക്ഷണം നൽകാമെന്ന്.

    വോട്ടെണ്ണി കഴിഞ്ഞ് മൂന്നാം ദിനം തന്നെ തേവര സർക്കാർ അനാഥമന്ദിരത്തിലെ അഗതികൾക്ക് സദ്യയുമായി അവർ ഒത്ത് കൂടുകയായിരുന്നു. നൂറോളം പേർക്കാണ് പ്രിയദർശിനിയുടെ പ്രവർത്തകർ സദ്യ ഒരുക്കിയത്. ധർമ്മടം മണ്ഡലത്തിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറ സാന്നിധ്യമായി പ്രവർത്തിക്കുന്ന പ്രിയദർശിനി പ്രവർത്തകർ ഏറെ സന്തോഷത്തോടെയാണ് ഈ വിജയം ആഘോഷിക്കുന്നതെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അശോക് കുമാർ പറഞ്ഞു.

    Also Read- തൃക്കാക്കര ജയം ജനങ്ങൾ പി.ടി.തോമസിന് നൽകിയ മരണാനന്തര ബഹുമതി: എംഎം ഹസ്സൻ

    ഏറെ ദുഃഖകരമായ അന്തരീക്ഷമാണെങ്കിലും ആരോരുമില്ലാത്തവരുടെ കൂടെ സമയം ചിലവഴിച്ച് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഉമ തോമസ് വ്യക്തമാക്കി. പ്രവർത്തകർക്കൊപ്പം സദ്യ വിളബിയും, അഗതികൾക്കൊപ്പം ഒരുമിച്ച് ഭക്ഷണം കഴിച്ചുമാണ് ഉമ തോമസ് പരിപാടിയിൽ പങ്കെടുത്തത്.

    തൂശനിലയിട്ട് കാത്തിരുന്നവര്‍ക്ക് നടുവിലേക്ക് നിറ പുഞ്ചിരിയുമായാണ് നിയുക്ത എം.എല്‍.എ കയറി ചെന്നത്. സദ്യകഴിച്ച് എഴുേന്നറ്റവര്‍ സങ്കടങ്ങളില്‍ ചിലത് നിയുക്ത എം.എല്‍.എയുമായി പങ്കുവച്ചു. ഭക്ഷണത്തിന് മുന്‍പുള്ള പ്രാര്‍ഥനയ്ക്ക് മാറ്റമില്ലായിരുന്നു. ഇലചീന്തില്‍ അല്‍പമാഹാരം പി. ടിയ്ക്ക് മാറ്റിവെച്ച് ഉമയും അവര്‍ക്കൊപ്പമിരുന്നു. നിരവധി കോൺഗ്രസ് പ്രവർത്തകരും ഉമ തോമസിനൊപ്പം അഗതി മന്ദിരത്തിൽ എത്തിയിരുന്നു.

    Also Read- സഹതാപത്തിന്‍റെ വിജയഗാഥ; റേച്ചൽ മുതൽ ഉമ തോമസ് വരെ

    പോൾ ചെയ്ത 1,34,238 വോട്ടുകളിൽ 72,770 വോട്ടുകൾ നേടിക്കൊണ്ട് അത്ഭുതകരമായ വിജയമാണ് യു ഡി എഫ് സ്ഥാനാർഥി ഉമാതോമസ് തൃക്കാക്കരയിൽ നേടിയെടുത്തിരിക്കുന്നത്. 54.2 ശതമാനം വോട്ടുകൾ ഉമയ്ക്ക് കിട്ടി എന്നുപറയുമ്പോൾ മറ്റെല്ലാ സ്ഥാനാർഥികളുടെയും വോട്ട് ഒരുമിച്ച് ചേർത്താലും നല്ല ഭൂരിപക്ഷത്തോടെ ജയിക്കാവുന്ന വോട്ടുകിട്ടി എന്നാണർഥം.
    ഇടതുമുന്നണിയുടെ സ്ഥാനാർഥിയായ ജോ ജോസഫിന് 47,758 വോട്ടുകൾ, അതായത് 35.57 ശതമാനം വോട്ടാണ് ലഭിച്ചത്. ബി. ജെ. പി യാകട്ടേ 12,957 വോട്ടുകൊണ്ട് തൃപ്തിപ്പെട്ടു. 10 ശതമാനം പോലും തികഞ്ഞില്ല. 9.65 ശതമാനത്തിൽ ബി. ജെ. പി ഒതുങ്ങി.

    2016-ലെ വോട്ടുകളുമായി തട്ടിച്ചുനോക്കുമ്പോൾ 59,839 വോട്ടിൽ നിന്നാണ് 43.8 ശതമാനം വോട്ടോടെ ഇന്ന് ഉമാ തോമസ് ഇത്രയും വലിയ നേട്ടമുണ്ടാക്കിയിട്ടുളളത് എന്നുകാണാം. 10.4 ശതമാനം വോട്ടിന്റെ വർധനവ് കേവലം ഒരു വർഷം കൊണ്ട് നേടിയെടുക്കുക എന്നത് ഒരു മുന്നണിയെ സംബന്ധിച്ചിടത്തോളം, ആ മുന്നണിയുടെ സ്ഥാനാർഥിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ്.
    Published by:Arun krishna
    First published: