തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന മൂന്ന് പേരില്‍ രണ്ടാമത്തെ വിദ്യാര്‍ത്ഥിയും ആശുപത്രി വിട്ടു. കൊറോണ വൈറസ് സ്ഥിരീകരിച്ച് കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയുടെ തുടര്‍ പരിശോധനാ ഫലം നെഗറ്റീവാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.
ആദ്യം രോഗം സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനി മാത്രമാണ് ഇനി ആശുപത്രിയില്‍ തുടരുന്നത്. സംസ്ഥാനത്ത് ആകെ 2210 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
അതേസമയം, ചൈനയിൽ നിന്ന് പടർന്ന കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1665 ആയി. കഴിഞ്ഞ ദിവസം രോഗം ബാധിച്ച 142 പേരാണ് മരിച്ചത്. തുടർച്ചയായ മൂന്നാം ദിവസവും പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ കുറവു വന്നത് ആശ്വാസകരമാണെന്ന് വിദഗ്ധർ വെളിപ്പെടുത്തുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.