തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് വ്യാപനം രൂക്ഷം; 60 വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു

Last Updated:

ഹോസ്റ്റൽ അടയ്ക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്ന് അധികൃതർ അറിയിച്ചു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളേജിൽ അറുപതു വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എം ബി ബി എസ്, പി ജി ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ പത്തു രോഗികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ രണ്ട് ബാച്ചുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പരിശോധനയിൽ അമ്പത് എം ബി ബി എസ് വിദ്യാർത്ഥികൾക്കും പത്ത് പി ജി വിദ്യാർത്ഥികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൈനക്കോളജി, സർജറി തുടങ്ങി രണ്ടു വിഭാഗങ്ങളിലായി ജോലി ചെയ്തിരുന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഹോസ്റ്റൽ അടയ്ക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്ന് അധികൃതർ അറിയിച്ചു. രോഗം ബാധിച്ച വിദ്യാർത്ഥികളിൽ ഭൂരുഭാഗം പേരും വാക്സിൻ സ്വീകരിച്ചവരാണ്. ശസ്ത്രക്രിയ വാർഡിൽ കഴിഞ്ഞിരുന്ന രോഗികളിൽ പത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
advertisement
ആശുപത്രിയുടെ പരിസരത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ കോഫീ ഹൗസിലെ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. 13 ജീവനക്കാർക്കാണ് കോവിഡ് ബാധിച്ചത്. അണു നശീകരണത്തിന്റെ ഭാഗമായി കോഫീഹൗസ് അടച്ചു.
അതേസമയം, തൃശൂർ ജില്ലയിൽ കഴിഞ്ഞദിവസം 1486 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് വിവിധ ജില്ലകളിൽ അതിരൂക്ഷമായി തുടരുകയാണ്.
advertisement
കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് യുകെ; ഇനി മാസ്ക് നിർബന്ധമില്ല, എല്ലാം തുറക്കാം
ലണ്ടൻ: കോവിഡുമായി ബന്ധപ്പെട്ടുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് ബ്രിട്ടൻ. പ്രതിദിന കോവിഡ് കേസുകൾ അമ്പതിനായിരത്തിന് മുകളിൽ നിൽക്കേയാണ് യു കെയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല.
തിങ്കളാഴ്ച മുതൽ എല്ലാ സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാം. നിയന്ത്രണങ്ങളില്ലാതെ പൊതുപരിപാടികളെല്ലാം നടത്താനും സർക്കാർ അനുമതി നൽകി. എന്നാൽ, സർക്കാരിന്റെ ഈ തീരുമാനത്തെ എതിർത്ത് പ്രതിപക്ഷ പാർട്ടികൾ ശക്തമായി രംഗത്തെത്തി. കോവിഡ് കേസുകളിൽ കുറവു വരാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് തുറന്നു കൊടുക്കാനുള്ള സർക്കാർ തീരുമാനത്തിലാണ് പ്രതിപക്ഷം എതിർപ്പ് അറിയിച്ചിരിക്കുന്നത്.
advertisement
സർക്കാരിന്റെ ഈ നടപടി രോഗവ്യാപനം വർദ്ധിപ്പിച്ചേക്കാമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദർ നൽകുന്നു മുന്നറിയിപ്പ്. മാസ്ക് നിബന്ധന ഒഴിവാക്കി. ഇതിനൊപ്പം വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം വ്യവസ്ഥയും സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ലോക്ക്ഡൗൺ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ച അർദ്ധരാത്രി മുതൽ നിശാ ക്ലബുകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്.
ഇൻഡോർ കായിക സ്റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള വേദികളിൽ മുഴുവൻ സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാം. സിനിമ തിയറ്ററുകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കാതെ നിയന്ത്രണങ്ങൾ പിൻവലിച്ച തീരുമാനത്തെ ശക്തമായി എതിർക്കുന്നതായി ലേബർ പാർട്ടി ആരോഗ്യവിഭാഗം വക്താവ് ജോനാഥൻ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് വ്യാപനം രൂക്ഷം; 60 വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement