നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് ബാധിതനായ പ്രതി തടവുചാടി; തെരച്ചിൽ ഊർജിതമാക്കി കണ്ണൂർ പൊലീസ്

  കോവിഡ് ബാധിതനായ പ്രതി തടവുചാടി; തെരച്ചിൽ ഊർജിതമാക്കി കണ്ണൂർ പൊലീസ്

  വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസ് പ്രതിയാണ് തടവുചാടിയത്

  റംസാൻ സൈനുദ്ദീൻ

  റംസാൻ സൈനുദ്ദീൻ

  • Share this:
  കണ്ണൂർ: കണ്ണൂരിൽ കോവിഡ് ബാധിതനായ പ്രതി വീണ്ടും തടവുചാടി. കാസർകോട് കൂളിക്കുന്ന് സ്വദേശിയായ റംസാൻ സൈനുദ്ദീൻ (22) ആണ് രക്ഷപ്പെട്ടത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ അഞ്ചരക്കണ്ടിയിലെ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു റംസാൻ.

  വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസ് പ്രതിയാണ്. കഴിഞ്ഞ ജൂണിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ഇയാൾ തടവ് ചാടിയിരുന്നു. പോക്സോ കേസ് പ്രതിയായ മണിക്കുട്ടന് ഒപ്പമാണ് അന്ന് രക്ഷപ്പെട്ടത്. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ കാസർകോട് ചെമ്മനാട് വച്ച് പിടിയിലായി. അതിന് ശേഷമാണ് ഇയ്യാൾക്ക് രോഗം സ്ഥികരിച്ചത്.

  ഇത്തവണ രക്ഷപ്പെടുമ്പോൾ ഇയ്യാൾ നീല ടീ ഷർട്ടാണ് ധരിച്ചിരുന്നത്. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ ഉടൻ അറിയിക്കണമെന്ന് ചക്കരക്കൽ പോലീസിൽ അറിയിച്ചിട്ടുണ്ട്. ഇയ്യാൾക്കായുള്ള തെരച്ചിൽ പോലീസ് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഊർജിതമാക്കിയിട്ടുണ്ട്.
  Published by:user_49
  First published:
  )}