മുൻ മന്ത്രി കെ ഇ ഇസ്മായിലിനെ സിപിഐ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു

Last Updated:

മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണത്തിനുപിന്നാലെ ഇസ്മായിൽ നടത്തിയ പാർട്ടി വിമർശനത്തിനാണ് നടപടി

News18
News18
തിരുവനന്തപുരം: മുൻ‌മന്ത്രിയും മുതിർന്ന നേതാവുമായ കെ ഇ ഇസ്മായിലിനെ സിപിഐ സസ്പെൻഡ് ചെയ്തു. ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ ‌സംസ്ഥാന നിര്‍വാഹക സമിതി യോഗമാണ് തീരുമാനിച്ചത്. മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണത്തിനുപിന്നാലെ ഇസ്മായിൽ നടത്തിയ പാർട്ടി വിമർശനത്തിനാണ് നടപടി.
സംഭവത്തിൽ ഇസ്മായിലിനോട് വിശദീകരണം തേടിയിരുന്നു. ഇസ്മയിലിന്റെ പ്രതികരണത്തിനെതിരെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കാനുള്ള തീരുമാനം. മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്.
advertisement
പി രാജുവിന്റെ മരണത്തിൽ പാർട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനായി വയ്ക്കരുതെന്നും പിന്നിൽനിന്നു കുത്തിയവർ മൃതദേഹം കാണാൻ പോലും വരരുതെന്നും കുടുംബം പറഞ്ഞിരുന്നു. എന്നാൽ പി രാജുവിന്റെ കുടുംബത്തിന്റെ പരാതികളിൽ കഴമ്പുണ്ടെന്നു സ്ഥിരീകരിക്കുന്ന തരത്തിലുള്ള പ്രതികരണമായിരുന്നു കെ‌ ഇ ഇസ്മായിൽ നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുൻ മന്ത്രി കെ ഇ ഇസ്മായിലിനെ സിപിഐ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement