Silverline| അതിവേഗ റെയിൽ പദ്ധതികളിൽ സിപിഎമ്മിനും ബിജെപിക്കും ഇരട്ടത്താപ്പ്: ബുള്ളറ്റ് ട്രെയിൻ പ്രതിരോധസമര നേതാവ് ശശികാന്ത് സോനവാനെ

Last Updated:

''സിൽവർലൈൻ പദ്ധതിയെ അനുകൂലിക്കുന്ന സിപിഎം മഹാരാഷ്ട്രയിൽ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ നിലപാട് എടുക്കുന്നു. മഹാരാഷ്ട്രയിലും കേരളത്തിലും ഉള്ളത് രണ്ടു സിപിഎം ആണോ ?''

കണ്ണൂർ‌: അതിവേഗ റെയിൽ പദ്ധതികളുടെ (High Speed Rail Projects) കാര്യത്തിൽ സിപിഎമ്മിനും ബിജെപിക്കും ഇരട്ടത്താപ്പാണെന്ന് മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ സമരത്തിന് നേതൃത്വം നൽകുന്ന ശശികാന്ത് സോനവാനെ (shashikant sonawane) കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ഇവിടെ കെ-റയിൽ പദ്ധതിയെ അനുകൂലിക്കുന്ന സിപിഎം മഹാരാഷ്ട്രയിൽ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ നിലപാട് എടുക്കുന്നു. കേരളത്തിൽ കെ- റയിൽ പദ്ധതിയെ എതിർക്കുന്ന ബിജെപി മഹാരാഷ്ട്രയിൽ അതിവേഗ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നു. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പാണ് ഇത് വ്യക്തമാക്കുന്നത്. വൻകിട കോർപറേറ്റുകളോടും സ്വകാര്യവൽക്കരത്തോടുമാണ് അവർക്ക് ആഭിമുഖ്യം ശശികാന്ത് സോനവാനെ കുറ്റപ്പെടുത്തി
കേന്ദ്ര പദ്ധതിയെ എതിർക്കുന്ന ബിജെപി സത്യത്തിൽ സമരം നടത്തേണ്ടത് ഡൽഹിയിലാണ്. കാരണം കേന്ദ്ര പങ്കാളിത്തത്തോടുകൂടി ആണ് കെ റെയിൽ പദ്ധതി ഉദ്ദേശിക്കുന്നത്. അധികാരത്തിലെത്തുന്ന സിപിഎം വലത് നയങ്ങളാണ് സ്വീകരിക്കുന്നത്. മഹാരാഷ്ട്രയിൽ ബുള്ളറ്റിനെ നഖശിഖാന്തം എതിർക്കുന്ന സിപിഎം കേരളത്തിൽ കെ റെയിൽ നടപ്പിലാക്കുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലും ഉള്ള സിപിഎം രണ്ടാണോ എന്നും ശശികാന്ത് സോനവാനെ ചോദിച്ചു.
advertisement
നിലവിലുള്ള ഇന്ത്യൻ റയിൽവേ സംവിധാനത്തെ വികസിപ്പിച്ച് സാധാരണക്കാർക്ക് മിതമായ യാത്രനിരക്കിൽ പൊതുഗതാഗതത്തിനായി ഉപയുക്തമാക്കുകയാണ് വേണ്ടത്. അതാണ് വികസനം. അല്ലാതെ പരിസ്ഥിതിയെ തകർക്കുന്ന എംബാങ്ക്മെൻ്റ് നിർമ്മാണം വഴിയുള്ള കെ- റയിൽ പദ്ധതി പോലുള്ള ബദൽ റെയിൽവേ സംവിധാനം കൊണ്ടുവരല്ല എന്നും ശശികാന്ത് സോനവാനെ
സിൽവർലൈൻ പദ്ധതിയുടെ 74 ശതമാനം ഓഹരികളും സ്വകാര്യ വ്യക്തകൾക്കും സ്ഥാപനങ്ങൾക്കും നൽകുമെന്നാണ് അറിയുന്നത്. ഭൂമി ഏറ്റെടുക്കാൻ ഇതിനെ പൊതു സംരംഭമായി വ്യാഖ്യാനിക്കുകയും ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാൽ സ്വകാര്യ സംരംഭമാക്കുകയുമാണ് ലക്ഷ്യം- ശശികാന്ത് സോനവാനെ പറഞ്ഞു.
advertisement
കേരളത്തിലെ സിൽവർ ലൈൻ പ്രതിരോധ സമിതി ഉന്നയിക്കുന്ന കാര്യങ്ങൾ തന്നെയാണ് മഹാരാഷ്ട്രയിലെ പദ്ധതിക്കെതിരെ അവിടെയുള്ള സിപി.എം ഉന്നയിക്കുന്നതെന്നും സോനവാനെ വെളിപ്പെടുത്തി.
വികസനത്തെ അല്ല ജനങ്ങളുടെ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള സ്വകാര്യവൽക്കരണത്തെ ആണ് ശക്തമായി എതിർക്കുന്നു എന്ന് വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത പരിസ്ഥിതി പ്രവർത്തകൻ ഡി സുരേന്ദ്രനാഥ് പറഞ്ഞു. ദേശീയപാതാ വികസനത്തിലും എതിർപ്പ് പ്രകടിപ്പിച്ചത് അതുകൊണ്ടാണ്. ദേശീയപാത എന്ന പേരിൽ നിർമ്മിക്കുന്നത് ചുങ്ക പാതകൾ ആണെന്ന് വ്യക്തമായി കഴിഞ്ഞു. കെ റെയിലിലെ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ദേശീയ പാതകളുടെ ചുങ്കം  വർധിപ്പിക്കാനാണ് ഡി പി ആർ ശുപാർശ ചെയ്യുന്നത്. ഇക്കാര്യം നേരത്തെ അതെ തന്നെ തുറന്നു പറഞ്ഞതാണ്. ഇപ്പോൾ അത് ശരിയാണെന്ന് തെളിയുകയും ചെയ്തു, ഡി സുരേന്ദ്രനാഥ് പറഞ്ഞു.
advertisement
ബുള്ളറ്റ് ട്രെയിൻ പോലുള്ള പദ്ധതികൾ ഉൾക്കൊള്ളാൻ കഴിയാത്ത ചെറിയ നഗരങ്ങളാണ് കേരളത്തിലുള്ളത് എന്ന് പരിസ്ഥിതി പ്രവർത്തകൻ എൻ സുബ്രഹ്മണ്യൻ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പുതിയ നഗരങ്ങൾ ഉയർന്നു വരുമെന്ന അവകാശവാദം ശരിയല്ല. റെയിൽവേ സ്റ്റേഷൻ വന്നത് കൊണ്ട് മാത്രം മാത്രം ഒരു പ്രദേശം  നഗരം ആവില്ല എന്ന് എന്ന് ഉദാഹരണങ്ങൾ നിരത്തി സുബ്രഹ്മണ്യൻ വിശദീകരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Silverline| അതിവേഗ റെയിൽ പദ്ധതികളിൽ സിപിഎമ്മിനും ബിജെപിക്കും ഇരട്ടത്താപ്പ്: ബുള്ളറ്റ് ട്രെയിൻ പ്രതിരോധസമര നേതാവ് ശശികാന്ത് സോനവാനെ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement