കൊല്ലം: കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്തി. പവിത്രേശ്വരം സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്. വ്യാജ മദ്യമാഫിയ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം ആരോപിച്ചു. മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പവിത്രേശ്വരം പഞ്ചായത്തിൽ നാളെ സിപിഎം ഹർത്താൽ നടത്തും.
ഉച്ചക്ക് ഒന്നരയോടെയായിരുന്നു കൊലപാതകം നടന്നത്. ഏറെ നാളായി ഇവിടെ തർക്കങ്ങൾ നിലനിൽക്കുന്നു. ഇതിന്റെ ഭാഗമായാണ് ഉച്ചയോടെ സംഘർഷം ഉണ്ടായതും കൊലപാതകത്തിലേക്ക് കലാശിച്ചതും. ഒരാളെ പൊലീസ് പിടികൂടി. ഏഴുകോൺ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.