ഗണേഷ് കുമാറിന്റെ പെരുമാറ്റത്തിൽ ബിന്ദു മേനോനും മുൻ ഭാര്യയും അംഗീകരിച്ച പ്രത്യേകതകൾ
- Published by:meera_57
- news18-malayalam
Last Updated:
ബിന്ദുവും യാമിനിയും ഗണേഷുമായുള്ള വൈവാഹിക ജീവിതത്തിൽ സമാന ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ചില പ്രത്യേക സ്വഭാവ സവിശേഷതകളെ കുറിച്ചും അവർ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്
അത്യന്തം ഗുരുതര സ്വഭാവം ഉണ്ടെന്ന് തോന്നിപ്പിച്ച ആരോപണങ്ങളാണ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ മാർച്ച് 9 ന് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. വിവാഹം കഴിഞ്ഞ വർഷം മുതൽ ഇന്നുവരെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച മറ്റൊരു സ്ത്രീയുടെ ഒപ്പം അരുതാത്ത സാഹചര്യത്തിൽ ഭർത്താവിനെ കണ്ടതിനെ ചൊല്ലിയാണ് പ്രശ്നങ്ങൾ ഉടലെടുത്തത് എന്നാണ് ബിന്ദു പറഞ്ഞത്
advertisement
സംഭവം വിവാദമായതിന് പിന്നാലെ ഭാര്യയോട് മാപ്പ് പറഞ്ഞ് പ്രശ്നം ഒത്തുതീർപ്പിലേക്ക് എത്തിക്കുന്ന വഴിയിലാണ് ഗണേഷ് കുമാർ. മുൻഭാര്യ യാമിനി തങ്കച്ചിയുടെ പരാതിയെ തുടർന്ന് ഒരിക്കൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന ഗണേഷ് കുമാർ, സമാനസാഹചര്യത്തിൽ വീണ്ടും അതിനായി മുതിർന്നേക്കും എന്ന തരത്തിൽ പ്രചാരണങ്ങൾ തകർക്കുന്ന വേളയിലാണ് മാപ്പിന്റെ വഴിയേ ഗണേഷ് അനുരഞ്ജനത്തിന് ശ്രമിച്ചത് (തുടർന്ന് വായിക്കുക)
advertisement
ബിന്ദുവിന്റെ ആരോപണങ്ങൾക്ക് പിന്നാലെ, തനിക്ക് 5000 പ്രണയങ്ങൾ ഉണ്ടെന്ന് കെ.ബി. ഗണേഷ് കുമാർ നടത്തിയ പരാമർശം വിവാദങ്ങൾക്ക് തീകൊളുത്തിയിരുന്നു. ബിന്ദുവും യാമിനിയും ഗണേഷുമായുള്ള വൈവാഹിക ജീവിതത്തിൽ സമാന ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ചില പ്രത്യേക സ്വഭാവ സവിശേഷതകളെ കുറിച്ചും ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്
advertisement
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായിരിക്കെയാണ് കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവിന്റെ മകന്റെ വിവാഹാലോചന യാമിനിയുടെ വീട്ടിലേക്ക് വരുന്നത്. പഠനം പൂർത്തിയാക്കുന്നതിന് താൽപ്പര്യം ഉണ്ടായിരുന്ന യാമിനി ഗണേഷിന്റെ മാതാപിതാക്കൾ കൊണ്ടുവന്ന ആലോചന നിരസിക്കാൻ നിൽക്കാതെ ഗണേഷ് കുമാറിനെ കണ്ട് സംസാരിച്ച് മനസുതുറക്കുകയായിരുന്നു
advertisement
അൽപ്പം പരിഭ്രമത്തോടെയെങ്കിലും, യാമിനി ഗണേഷിനെ കണ്ടുമുട്ടി. തന്നെക്കാൾ ഗണേഷ് ആണോ കൂടുതൽ ശങ്കിച്ചത് എന്ന് യാമിനിയുടെ സന്ദേഹം. അദ്ദേഹം അന്ന് നന്നായി വിയർക്കുന്നുണ്ടായിരുന്നു. ഗണേഷ് കുമാറിന്റെ തുറന്നു സംസാരിക്കുന്ന പ്രകൃതമായിരുന്നു യാമിനിയെ വിവാഹത്തിലേക്ക് ആകർഷിച്ചത്. ജോലിയുടെ കാര്യത്തിലും പെരുമാറ്റത്തിലും അവർ ഗണേഷ് കുമാരിൽ ചില ഘടകങ്ങളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. വളരെ വർഷങ്ങൾക്ക് മുൻപ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ യാമിനി ഇതേക്കുറിച്ച് പറയുന്നുണ്ട്
advertisement
തന്റെ തൊഴിലിനോടുള്ള ഗണേഷ് കുമാറിന്റെ ആത്മാർത്ഥതയെ കുറിച്ച് യാമിനി പറഞ്ഞിട്ടുണ്ട്. അത് നടനായാലും, മന്ത്രിയായാലും അങ്ങനെ തന്നെ എന്ന് യാമിനി. 100 ശതമാനത്തിനും മേൽ നൽകാൻ അദ്ദേഹം പ്രതിബദ്ധനാണ്. പത്തനാപുരം എം.എൽ.എ. ആയ ശേഷം ഒരു രാത്രിയിൽ ഉറക്കത്തിനിടെ എഴുന്നേറ്റ്, തന്റെ മണ്ഡലത്തിലെ ഒരു പാലം പണിതീർന്നിട്ടില്ല എന്ന് ആശങ്കപ്പെട്ട ഗണേഷ് കുമാറിനെ യാമിനി കണ്ടിട്ടുണ്ട്. സ്വപ്നങ്ങളിൽ പോലും, റോഡുകളും പാലങ്ങളും പണിയുന്നതിനെ കുറിച്ചാകും ഗണേഷ് കുമാർ ചിന്തിക്കുക എന്ന് യാമിനി. ഏതൊരാൾ ഒരു പ്രശ്നം നേരിട്ടാലും, തനിക്കാവുന്നതിന്റെ പരമാവധി സഹായിക്കാൻ തയാറായ വ്യക്തിയാണ് ഗണേഷ് കുമാർ എന്നും മന്ത്രിയായാലും തോട്ടക്കാരനായാലും അദ്ദേഹം അവരോടു ഒരേ ഭാവത്തിലാകും സംസാരിക്കുക എന്നും യാമിനി പറയുന്നു
advertisement
ഗണേഷിന് ചില സ്വഭാവസവിശേഷതകൾ ഉള്ളതായി രണ്ടാം ഭാര്യയും പറയുന്നു. രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനാരോഹണ വേളയിൽ ബിന്ദു പറഞ്ഞത് നിയമപ്രശ്നങ്ങൾ നേരിടുമ്പോൾ പോലും, സമ്മർദം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുണ്ട് എന്നാണ് . കുടുംബത്തിനകത്തും പുറത്തുമായി നിരവധി കേസുകൾ നേരിട്ട അദ്ദേഹം ഒരിക്കലും പിരിമുറുക്കത്തിൽ ജീവിച്ചിട്ടില്ല. തങ്ങൾ ഈശ്വര വിശ്വാസികളാണ്. തെറ്റ് ചെയ്തെങ്കിൽ മാത്രമേ, പേടിക്കേണ്ടതുള്ളൂ എന്നായിരുന്നു മുമ്പ് ബിന്ദുവിന്റെ വാക്കുകൾ








