advertisement

ഏകീകൃത സിവിൽ കോഡ് നിലവിൽ വരാൻ സമയമായെന്ന് സുപ്രീം കോടതി

Last Updated:

വിവിധ മതവിഭാഗങ്ങളിലെ വ്യക്തിനിയമങ്ങൾ ലിംഗസമത്വത്തിന് തടസ്സമാകുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ നിയമനിർമ്മാണ സഭകൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു

News18
News18
ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും തുല്യമായ പൗരാവകാശങ്ങൾ ഉറപ്പാക്കാനുള്ള ഏക പോംവഴി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുകയാണെന്ന് സുപ്രീം കോടതി. വിവിധ മതവിഭാഗങ്ങളിലെ വ്യക്തിനിയമങ്ങൾ ലിംഗസമത്വത്തിന് തടസ്സമാകുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ നിയമനിർമ്മാണ സഭകൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് പരാമർശം.1937-ലെ മുസ്‌ലിം വ്യക്തിനിയമത്തിലെ (ശരിയത്ത്) വിവേചനപരമായ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾക്ക് കുറഞ്ഞ വിഹിതം മാത്രം ലഭിക്കുന്ന അനന്തരാവകാശ നിയമം വിവേചനപരമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധി മുൻനിർത്തി മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ വ്യക്തിനിയമങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമുണ്ടെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ വാദിച്ചു. അനന്തരാവകാശം ഒരു സിവിൽ കാര്യമാണെന്നും അതിനെ മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ കൊണ്ടുവരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
സ്ത്രീകൾക്ക് നീതി ലഭിക്കണമെന്ന കാര്യത്തിൽ യോജിപ്പുണ്ടെങ്കിലും നിലവിലെ നിയമം റദ്ദാക്കിയാൽ ഉണ്ടാകുന്ന നിയമപരമായ ശൂന്യതയെക്കുറിച്ച് കോടതി ആശങ്ക പ്രകടിപ്പിച്ചു. വ്യക്തമായ മറ്റൊരു നിയമം പകരം വെക്കാനില്ലാതെ ശരിയത്ത് നിയമം റദ്ദാക്കിയാൽ അത് സ്ത്രീകൾക്ക് നിലവിൽ ലഭിക്കുന്ന അവകാശങ്ങൾ പോലും ഇല്ലാതാക്കാൻ കാരണമായേക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. വ്യക്തിനിയമങ്ങളിൽ മാറ്റം വരുത്തുന്നത് നിയമനിർമ്മാണ സഭയുടെ ചുമതലയാണെന്നും ഇതിനുള്ള പോംവഴി ഏകീകൃത സിവിൽ കോഡ് ആണെന്നും ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു.
അതേസമയം, വിവേചനപരമായ വ്യവസ്ഥകൾ നീക്കം ചെയ്താൽ പകരം സ്വീകരിക്കാവുന്ന പോംവഴികൾ എന്താണെന്ന് അറിയിക്കാൻ ഹർജിക്കാരോട് കോടതി നിർദ്ദേശിച്ചു. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഏകീകൃത സിവിൽ കോഡ് നിലവിൽ വരാൻ സമയമായെന്ന് സുപ്രീം കോടതി
Next Article
advertisement
വെടിവെച്ചിട്ട എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ ഐആർജിസി പിടികൂടിയതായി ഇറാനിയൻ മാധ്യമങ്ങൾ
വെടിവെച്ചിട്ട എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ ഐആർജിസി പിടികൂടിയതായി ഇറാനിയൻ മാധ്യമങ്ങൾ
  • ഇറാനിലെ ഐആർജിസി എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ പിടികൂടി

  • ഇറാൻ ആധുനിക വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ടാമത്തെ എഫ്-35 വിമാനം തകർത്തതായി അവകാശപ്പെട്ടു

  • അമേരിക്കൻ-ഇസ്രായേൽ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാൽ അതിശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി

View All
advertisement