തിരുവനന്തപുരം കോർപറേഷനിൽ സിപിഎമ്മിൽ വിമതപ്പട; ദേശാഭിമാനി മുൻ ബ്യൂറോ ചീഫിനെ പുറത്താക്കി
- Published by:Rajesh V
- news18-malayalam
Last Updated:
ശ്രീകണ്ഠനെ കൂടാതെ രണ്ട് സിപിഎം പ്രാദേശിക നേതാക്കളാണ് രംഗത്തെത്തിയത്. ചെമ്പഴന്തിയിലും വാഴോട്ടുകോണം വാർഡിലുമാണ് വിമത നീക്കം
തിരുവനന്തപുരം കോർപറേഷനിലെ സിപിഎമ്മിന്റെ വിമത സ്ഥാനാർത്ഥിയായ ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗം കെ ശ്രീകണ്ഠനെ പാര്‍ട്ടിയിൽനിന്ന് പുറത്താക്കി. ദേശാഭിമാനി മുൻ തിരുവന്തപുരം ബ്യൂറോ ചീഫായ കെ ശ്രീകണ്ഠൻ ഉള്ളൂർ വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രചാരണവും തുടങ്ങിയിരുന്നു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമർശനവും ശ്രീകണ്ഠൻ ഉയർത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ട്ടി നടപടി. അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തന്നെയാണ് ശ്രീകണ്ഠന്‍റെ തീരുമാനം. പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്നായിരുന്നു ശ്രീകണ്ഠൻ വിമതനായി മത്സരിക്കാൻ തീരുമാനിച്ചത്. താൻ അടിമുടി പാർട്ടിക്കാരനാണെന്നും തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ പാർട്ടിക്ക് നടപടി തിരുത്തേണ്ടിവരുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഉള്ളൂരിൽ തനിക്ക് ഉറപ്പായിരുന്ന സീറ്റാണ് ഇപ്പോൾ ഒരു അറിയിപ്പും കൂടാതെ മാറ്റിയതതെന്നും കടകം പള്ളി സുരേന്ദ്രനാണ് പിന്നിലെന്നും കെ ശ്രീകണ്ഠൻ കുറ്റപ്പെടുത്തിയിരുന്നു.
advertisement
തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരിക്കുന്നത്. ശ്രീകണ്ഠനെ കൂടാതെ രണ്ട് സിപിഎം പ്രാദേശിക നേതാക്കളാണ് രംഗത്തെത്തിയത്. ചെമ്പഴന്തിയിലും വാഴോട്ടുകോണം വാർഡിലുമാണ് വിമത നീക്കം. സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് വിമത സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് സിപിഎം പ്രാദേശിക നേതാക്കൾ രംഗത്ത് വന്നത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം ആനി അശോകനും മുൻ ബ്രാഞ്ച് സെക്രട്ടറി കെ വി മോഹനനുമാണ് വിമതരായി മത്സരിക്കാൻ ഒരുങ്ങുന്നത്.
Summary: CPM has expelled K. Sreekandan, a member of the Ulloor Local Committee, who decided to contest as a rebel candidate in the Thiruvananthapuram Corporation elections. K. Sreekandan, who is the former Thiruvananthapuram Bureau Chief of the newspaper Deshabhimani, had decided to contest as an independent candidate in the Ulloor ward and had already begun campaigning.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 19, 2025 9:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം കോർപറേഷനിൽ സിപിഎമ്മിൽ വിമതപ്പട; ദേശാഭിമാനി മുൻ ബ്യൂറോ ചീഫിനെ പുറത്താക്കി


