കെ.ബി ഗണേഷ് കുമാറിന് 'സിനിമ' നൽകേണ്ടെന്ന് സിപിഎം; ഗതാഗതവകുപ്പ് മാത്രം
- Published by:Anuraj GR
- news18-malayalam
Last Updated:
പാർട്ടിയുടെ കൈവശമുള്ള വകുപ്പ് തല്‍ക്കാലം മാറേണ്ടതില്ലെന്നാണ് സിപിഎം നേതൃയോഗത്തിൽ തീരുമാനിച്ചത്
തിരുവനന്തപുരം: നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിനെ സിനിമ വകുപ്പ് നൽകേണ്ടെന്ന് സിപിഎം തീരുമാനിച്ചു. ഇന്ന് രാവിലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ഇതോടെ ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് മത്രമായിരിക്കും ലഭിക്കുക. ഇന്ന് വൈകിട്ടാണ് കടന്നപ്പള്ളി രാമചന്ദ്രനൊപ്പം ഗണേഷ് കുമാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.
പാർട്ടിയുടെ കൈവശമുള്ള വകുപ്പ് തല്‍ക്കാലം മാറേണ്ടതില്ലെന്നാണ് സിപിഎം നേതൃയോഗത്തിൽ തീരുമാനിച്ചത്. നടന്‍ കൂടിയായ ഗണേഷ് കുമാറിന് ഗതാഗത വകുപ്പിനൊപ്പം സിനിമാ വകുപ്പും നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് കേരള കോൺഗ്രസ് ബി നേതൃത്വം മുഖ്യമന്ത്രിക്കു കത്തു നല്‍കി. ഈ സാഹചര്യത്തിലാണ് ഇന്നു ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്തത്.
രണ്ടാം പിണറായി സർക്കാർ രണ്ടര വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവർ മുൻധാരണപ്രകാരം രാജിവെച്ചിരുന്നു. ഇവർക്ക് പകരമാണ് ഗണേഷ് കുമാര്‍ ഗതാഗത വകുപ്പും കടന്നപ്പള്ളി രാമചന്ദ്രന്‍ തുറമുഖ വകുപ്പും കൈകാര്യം ചെയ്യാനാണ് എല്‍ഡിഎഫില്‍ തുടക്കത്തില്‍ ഉണ്ടായ ധാരണ. ഇതില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സിപിഎം സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചത്. നിലവില്‍ സജി ചെറിയാനാണ് സിനിമ ഉൾപ്പെടുന്ന സാംസ്ക്കാരിക വകുപ്പ് കൈകാര്യം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 29, 2023 2:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ.ബി ഗണേഷ് കുമാറിന് 'സിനിമ' നൽകേണ്ടെന്ന് സിപിഎം; ഗതാഗതവകുപ്പ് മാത്രം