Accident | CPM കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ കാര്‍ അപകടത്തില്‍ പെട്ടു

Last Updated:

എംവി ജയരാജന്‍ സഞ്ചരിച്ച കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു

എം.വി ജയരാജൻ
എം.വി ജയരാജൻ
കണ്ണൂര്‍: സിപിഎം(CPM) കണ്ണൂര്‍(Kannur) ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ(M V Jayarajan) കാര്‍ അപകടത്തില്‍(Accident) പെട്ടു. എംവി ജയരാജന്‍ സഞ്ചരിച്ച കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മമ്പറത്തിനടുത്ത് വെച്ചാണ് അപകടം. എംവി ജയരാജന് കാല്‍മുട്ടിന് പരിക്കേറ്റു. കൂട്ടിയിടിച്ച കാറിലുണ്ടായിരുന്ന കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
Suicide Attempt | പിണങ്ങിപ്പോയ ഭാര്യയെ പൊലീസ് ഇടപ്പെട്ട് തിരിച്ചെത്തിക്കണം; ആത്മഹത്യ ഭീഷണിയുമായി യുവാവ്
തിരുവനന്തപുരം: പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യ(Suicide) ഭീഷണി. വെമ്പായം ഒഴുകുപാറ ഈട്ടിമൂട്ടില്‍ 12 മണിക്കാണ് സംഭവം. സ്വന്തം ദേഹത്തും ബന്ധിയാക്കിയ അനുജന്റെ ദേഹത്തും പെട്രോള്‍ ഒഴിച്ചായിരുന്നു ആത്മഹത്യ ഭീഷണി. ഈട്ടിമൂട് ഒഴുകുപാറ സജീന മന്‍സിലിനു ഷാജഹാനാണ് (37) സഹോദരനായ സഹീറിനെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത്.
advertisement
ഉമ്മയെയും സഹോദരിയെയും വീടിന് പുറത്താക്കി വാതില്‍ പൂട്ടിയശേഷം ഷാജഹാന്‍ അനുജന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് മുറിക്കുള്ളില്‍ ഇട്ടു പൂട്ടുകയായിരുന്നു. പിണങ്ങിപ്പോയ ഭാര്യയെ പൊലീസ് ഇടപ്പെട്ട് തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു ആവശ്യം. ഒരു കൈയ്യില്‍ പെട്രോള്‍ നിറച്ച കന്നാസും മറ്റേ കയ്യില്‍ തീപ്പെട്ടിയുമായാണ് ഭിഷണി മുഴക്കി നിന്നത്.
സംഭവമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അയല്‍വാസികളും ബന്ധുക്കളും ഷാജഹാനോട് സംസാരിച്ചെങ്കിലും വഴങ്ങാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ സ്‌റ്റേഷന്‍ എസ്എച്ച്ഒ സൈജു നാഥിനോട് സംസാരിക്കാമെന്ന് ഷാജഹാന്‍ സമ്മതിച്ചു. വീടിന്റെ പുറകുവശത്തുള്ള ജനലരികില്‍ വരുത്തി എസ്എച്ചോയുമായി സംസാരിച്ചു.
advertisement
ഈ സമയം മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന ഫയര്‍ഫോഴ്‌സ് സംഘം ഫയര്‍ എന്‍ജിനില്‍ നിന്ന് വെള്ളം ഷാജാഹാന്റെ ദേഹത്ത് വീഴ്ത്തി. പെട്രോളും തീപ്പട്ടിയും നനഞ്ഞു കുതിര്‍ന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഷാജഹാനെ കീഴ്പ്പെടുത്തുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident | CPM കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ കാര്‍ അപകടത്തില്‍ പെട്ടു
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement