'മരിച്ച ആളുടെ പെൻഷൻ ഒപ്പിട്ടു വാങ്ങി' : തട്ടിപ്പിന് പിന്നിൽ സിപിഎം നേതാവെന്ന് ആരോപണം
- Published by:Rajesh V
- news18-malayalam
Last Updated:
ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവിനെതിരെയാണ് മരിച്ച സ്ത്രീയുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയെടുത്തതായി ആരോപണം ഉയർന്നിരിക്കുന്നത്.
കണ്ണൂർ പായം പഞ്ചായത്തിൽ മരിച്ച സ്ത്രീയുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയെടുത്തതായി ആരോപണം. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും ഇരിട്ടി റൂറൽ ബാങ്ക് കലക്ഷൻ ഏജൻ്റുമായ വനിതക്കെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. എന്നാൽ തന്റെ ഭാര്യയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കബളിപ്പിച്ച് സംഭവത്തിൽ കുടുക്കുകയായിരുന്നു എന്നാണ് പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകന്റെ നിലപാട്.
പായം അളപ്രയിൽ മാർച്ച് ഒൻപതിന് മരണമടഞ്ഞ തോട്ടത്താൻ കൗസു നാരായണന്റെ അഞ്ചു മാസത്തെ വാർധക്യകാല പെൻഷൻ കുടുംബം അറിയാതെ ഏപ്രിൽ മാസം ഒപ്പിട്ടു വാങ്ങിയെന്നാണ് ആരോപണം. പായം പഞ്ചായത്ത് പ്രസിഡന്റായ ആശോകന്റെ ഭാര്യ കൂടിയായ ബാങ്ക് കലക്ഷൻ ഏജന്റ് സ്വപ്നക്ക് എതിരെയാണ് ആക്ഷേപം. ബാങ്ക് രേഖകളിൽ 6100 രൂപ പെൻഷൻ വാങ്ങിയതിന്റെ തെളിവും കൗസുവിന്റെ മകൾ ടി. അജിതയും മരുമകൻ കെ.ബാബുവും മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി.
ഏപ്രിൽ ആദ്യവാരം പ്രദേശത്തെ ക്ഷീരോത്പ്പാദക സഹകരണ സംഘത്തിൽ വെച്ചാണ് പെൻഷൻ വിതരണം ചെയ്തത്. "ഇരിട്ടി റൂറൽ ബാങ്ക് വഴിയാണ് പെൻഷൻ കിട്ടിക്കൊണ്ടിരുന്നത്. വാർധക്യകാല അസുഖം മൂലം അമ്മയുടെ പെൻഷൻ തുക വീട്ടിലെത്തിച്ച് ഒപ്പിടുവിക്കുകയായിരുന്നു പതിവ്. പെൻഷൻ വിതരണ കേന്ദ്രത്തിൽ വെച്ച് അർഹതപ്പെട്ടവരുടെ പേര് വായിക്കുന്നവരുടെ കൂട്ടത്തിൽ അമ്മയുടെ പേരും ഉണ്ടായിരുന്നതായി പിന്നീട ചിലർ പറഞ്ഞപ്പോഴാണ് സംശയം തോന്നിയതെന്ന് " അജിത പറയുന്നു. ഒരു വർഷം മുൻമ്പ് മരിച്ചയാളുടെ പെൻഷനും സമാനമായ രീതിയിൽ വാങ്ങിയെന്ന് സംശയിക്കുന്നതായി കുടുംബം പറയുന്നു.
advertisement
TRENDING:Lamborghini| 3.89 കോടി രൂപയ്ക്ക് വാങ്ങിയ ലംബോർഗിനി സൂപ്പർ കാർ 20 മിനിറ്റിനുള്ളിൽ ഇടിച്ചു തകർന്നു! [NEWS]ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ [PHOTOS]L'Oreal| 'വൈറ്റ്നിംഗ്', 'ഫെയർ' എന്നീ വാക്കുകൾ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ നിന്ന് മാറ്റാനൊരുങ്ങി ലോറിയലും [NEWS]
പെൻഷൻ വിതരണത്തിനായി ചുമതലപ്പെടുത്തിയ ബാങ്ക് കളക്ഷൻ ഏജന്റ് കുടുംബം പണം ഒപ്പിട്ടുവാങ്ങിയതായാണ് റിപ്പോർട്ട് നൽകിയത്. ഇതിനെ തുടർന്ന് പെൻഷൻ വാങ്ങിയവരുടെ വിവരങ്ങൾ എല്ലാം സർക്കാറിന്റെ വെബ്‌സൈറ്റിൽ അപ്പ്‌ലോഡ് ചെയ്തു. എന്നാൽ സംഭവത്തിൽ ചിലർ കബളിപ്പിച്ച് തങ്ങളെ കുടുങ്ങിയതാണ് എന്നാണ് പായം പഞ്ചായത്ത് പ്രസിഡണ്ട് അശോകും ഭാര്യ സ്വപ്നക്കും പറയാനുള്ളത്.
advertisement
പെൻഷൻ വിതരണത്തിനായി കൗസു നാരായണന്റെ പേര് വിളിച്ചപ്പോൾ ആരോ പണം ഒപ്പിട്ടു വാങ്ങി. അത് ആരാണെന്ന് ഓർമ്മയില്ല. "കൗസു നാരായണൻ മരിച്ച കാര്യം തന്റെ ഭാര്യക്ക് അറിയില്ല. കുറെ പേരുടെ പെൻഷൻ വിതരണത്തിനായുള്ള തിരക്കിൽ പണം ഒപ്പിട്ടു വാങ്ങിയ ആളെ പരിശോധിച്ചില്ല. മറ്റാരെ കൊണ്ടോ പണം ഒപ്പിട്ട് വാങ്ങിച്ച് തങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചതിയിൽ പെടുത്തുകയായിരുന്നു, " പായം പഞ്ചായത്ത് പ്രസിഡൻറ് എൻ അശോകൻ ന്യൂസ് 18 നോട് പറഞ്ഞു.
advertisement
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.
സി.പി.എം കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പിൽ മരിച്ചവരുടെ കള്ളവോട്ട് ചെയ്യുന്നത് പോലെ മരിച്ചവരുടെ പെൻഷൻ തുക സി.പി.എം ഭരിക്കുന്ന ബാങ്കുകളിൽ തട്ടിയെടുക്കുന്നത് ഇപ്പോൾ ഫാഷനായി മാറിയിരിക്കുകയാണെന്നും കണ്ണൂർ ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി ആക്ഷേപിച്ചു.
നിരവധി മരണപ്പെട്ട വരുടെ ക്ഷേമ പെൻഷനുകൾ തലശ്ശേരിയിലെ ഡി വൈ എഫ് ഐ നേതാവ് സമാന രീതിയിൽ തട്ടിയിട്ടുണ്ടെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡൻറ് എൻ ഹരിദാസൻ ആരോപിച്ചു.
advertisement
ഭർത്താവായ പായം പഞ്ചായത്ത് പ്രസിഡന്റിന്റെ അറിവോട് കൂടിയാണ് ഈ കൊടും തട്ടിപ്പ് ഭാര്യയും സംഘവും നടത്തിയിട്ടുള്ളത്. അത് കൊണ്ട് പായം പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കണമെന്നും ഇത്തരത്തിൽ മരണപ്പെട്ടവരുടെ ക്ഷേമ പെൻഷനുകൾ സംസ്ഥാന വ്യാപകമായി തന്നെ സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കൾ തട്ടിയെടുത്തിട്ടുണ്ടോ എന്ന് സമഗ്ര അന്വേഷണം നടത്തണമെന്നും എൻ. ഹരിദാസൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 27, 2020 6:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മരിച്ച ആളുടെ പെൻഷൻ ഒപ്പിട്ടു വാങ്ങി' : തട്ടിപ്പിന് പിന്നിൽ സിപിഎം നേതാവെന്ന് ആരോപണം