'ബിജെപിയുടെ വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മൻ ജയിക്കില്ല; ആരു ജയിച്ചാലും ചെറിയ ഭൂരിപക്ഷം': എം.വി. ഗോവിന്ദൻ
- Published by:Rajesh V
- news18-malayalam
Last Updated:
ബിജെപി വോട്ടുവാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു
തൃശൂര്‍: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് യുഡിഎഫ് വാങ്ങിയോയെന്ന് സംശയമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപി വോട്ടുവാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരു ജയിക്കും, തോല്‍ക്കും എന്നത് വസ്തുനിഷ്ഠമായിരിക്കുകയാണ്. ഇനി വെറുതേ അവകാശവാദങ്ങള്‍ ഉന്നയിക്കേണ്ട കാര്യമില്ല. വലിയ അവകാശവാദമൊന്നും ഉന്നയിക്കുന്നില്ലെന്ന് ആദ്യമേ പറഞ്ഞതാണ്. വലിയ രീതിയിലുള്ള സംഘടന- രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിക്കാന്‍ സാധ്യതയുണ്ടെന്ന് തന്നെയാണ് നേരത്തേയും പറഞ്ഞത്. പോളിങ് കഴിഞ്ഞപ്പോഴും അതുതന്നെയാണ് പറയാനുള്ളത്”- എം വി ഗോവിന്ദന്‍ പറഞ്ഞു.
‘താഴെത്തട്ടിലെ കണക്കെല്ലാം കിട്ടിയിട്ടുണ്ട്. പ്രശ്‌നം ഇത്രയേയുള്ളൂ, ബിജെപിക്ക് പത്തൊന്‍പതിനായിരം വോട്ടുണ്ട് അവിടെ. ആ ബിജെപി വോട്ട് യുഡിഎഫ് വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്. വോട്ടെണ്ണുമ്പോള്‍ മാത്രമേ അത് മനസിലാകുകയുള്ളൂ. ബിജെപി വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കില്‍ ഞങ്ങള്‍ ജയിക്കും’- എം വി ഗോവിന്ദൻ അവകാശപ്പെട്ടു.
advertisement
ആരു ജയിച്ചാലും വലിയ ഭൂരിപക്ഷമൊന്നും ഉണ്ടാവില്ല. വളരെ ചെറിയ ഭൂരിപക്ഷമേ ഉണ്ടാകുകയുള്ളൂ. പുതുപ്പള്ളിയിലെ വിധിയോടെ സര്‍ക്കാരിന്റെ ആണിക്കല്ല് ഉറയ്ക്കുകയാണ് ചെയ്യുകയെന്നും ഫലം സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കുന്നതാവുമെന്ന മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് അദ്ദേഹം മറുപടി നല്‍കി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
September 06, 2023 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിജെപിയുടെ വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മൻ ജയിക്കില്ല; ആരു ജയിച്ചാലും ചെറിയ ഭൂരിപക്ഷം': എം.വി. ഗോവിന്ദൻ