advertisement

നെറ്റ് സീറോ കാർബൺ കേരളം; പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപാധികളുമായി ഹരിത കേരളം മിഷൻ

Last Updated:

ഇൻസിനറേറ്റർ, മെൻസ്‌ട്രുവൽ കപ്പ് തുടങ്ങിയവ നൽകി ആർത്തവ ശുചിത്വം ഉറപ്പാക്കാനും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് മിഷൻ ലക്ഷ്യമിടുന്നത്.

പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപാധികളുടെ വിതരണം
പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപാധികളുടെ വിതരണം
ഹരിത കേരളം മിഷൻ നടപ്പാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിനിൻ്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപാധികൾ വിതരണം ചെയ്യുന്നതിൻ്റെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ നിർവഹിച്ചു. ഇൻസിനറേറ്റർ, മെൻസ്‌ട്രുവൽ കപ്പ് തുടങ്ങിയവ നൽകി ആർത്തവ ശുചിത്വം ഉറപ്പാക്കാനും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് മിഷൻ ലക്ഷ്യമിടുന്നത്. ജില്ലയിൽ 26 വിദ്യാലയങ്ങൾക്കായി സാനിറ്ററി നാപ്കിൻ ഇൻസിനറേറ്ററും 27 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുഴുവൻ ഹരിത കർമ സേന അംഗങ്ങൾക്കും ജില്ലയിലെ 14 നെറ്റ് സീറോ തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്കുമാണ് മെൻസ്‌ട്രുവൽ കപ്പ് വിതരണം ചെയ്തത്.
കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ആർദ്രം മിഷൻ ജില്ലാ കോഓഡിനേറ്റർ ഡോ. കെ അഖിലേഷ് അധ്യക്ഷനായി. കൊയിലാണ്ടി നഗരസഭ വൈസ് ചെയർപേഴ്സൺ സി ടി ബിന്ദു, കൗൺസിലർ പി എം ബിജു, ഹരിത കേരളം മിഷൻ ജില്ലാ കോഓഡിനേറ്റർ ഷാജി എം സ്റ്റീഫൻ, കുടുംബശ്രീ പ്രോജക്ട് മാനേജർ ശ്രീഹരി, ബ്ലോക്ക് കോഓഡിനേറ്റർ എം പി നിരഞ്ജന എന്നിവർ സംസാരിച്ചു. ‘ആർത്തവ ശുചിത്വം’ വിഷയത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോ. ദിവ്യ ക്ലാസെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
നെറ്റ് സീറോ കാർബൺ കേരളം; പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപാധികളുമായി ഹരിത കേരളം മിഷൻ
Next Article
advertisement
വാഹനം നന്നാക്കാൻ കമ്പനി വിസമ്മതിച്ചു; യുവതി സ്വന്തം ഇ-റിക്ഷ തീയിട്ട് നശിപ്പിച്ചു
വാഹനം നന്നാക്കാൻ കമ്പനി വിസമ്മതിച്ചു; യുവതി സ്വന്തം ഇ-റിക്ഷ തീയിട്ട് നശിപ്പിച്ചു
  • കമ്പനി നന്നാക്കാൻ വിസമ്മതിച്ചതോടെ യുവതി 2.5 ലക്ഷം രൂപ വിലയുള്ള ഇ-റിക്ഷ കത്തിച്ചു

  • പെട്രോളൊഴിച്ച് റിക്ഷ കത്തിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്

  • വായ്പയെടുത്ത് വാങ്ങിയ റിക്ഷയിൽ സ്ഥിരമായ വരുമാനം പ്രതീക്ഷിച്ചെങ്കിലും സാങ്കേതിക തകരാറുകൾ ഉണ്ടായി

View All
advertisement