COVID 19 | തിരുവനന്തപുരം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
Last Updated:
പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഒരുമിച്ച് കൂടുന്നത് നിരോധിച്ചു
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചതാത്തലത്തിൽ തലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണനാണ് ഉത്തരവിട്ടത്.
പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഒരുമിച്ച് കൂടുന്നത് നിരോധിച്ചു. മതപരവും രാഷ്ട്രീയപരവുമായി എല്ലാ ഒത്തുചേരലുകളും നിരോധിച്ചു.
You may also like:നാട്ടിലെത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ആശാവർക്കറെ വീടുകയറി മർദ്ദിച്ച് പ്രവാസിയുടെ പ്രതികാരം [NEWS]ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി [NEWS]സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം എഴുതി നൽകണം: ഡിജിപി [NEWS]
സംസ്ഥാനം കഴിഞ്ഞദിവസം പൂർണമായും ലോക്ക് ഡൗൺ ചെയ്തിരുന്നു. തുടർന്നും കടുത്ത നിയന്ത്രണം തുടരുകയാണ്. തിരുവനന്തപുരം ജില്ലയെ കൂടാതെ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement
സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച കേരളത്തിൽ പൊതുഗതാഗതം പൂർണമായി റദ്ദാക്കി. കെഎസ്ആർടിസി, സ്വകാര്യബസ് സർവീസുകളും റദ്ദാക്കി. ഓട്ടോ-ടാക്സി സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 24, 2020 8:07 PM IST