നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • COVID 19| ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി

  COVID 19| ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി

  ജി.എസ്.ടി റിട്ടേൺ സമർപ്പണം, ആധാർ- പാൻ ലിങ്കിംഗ് എന്നിവക്കുള്ള സമയവും നീട്ടി

  fm nirmala sitaraman

  fm nirmala sitaraman

  • Share this:
   ന്യൂഡൽഹി: 2018-19 വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി ജൂൺ 30വരെ നീട്ടി. വൈകി അടയ്ക്കുമ്പോഴുള്ള പിഴ പലിശ 12 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറച്ചിട്ടുണ്ടെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് മുഖാന്തരം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

   മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യാനുള്ള തിയതിയും ജൂൺ 30വരെ ദീർഘിപ്പിച്ചു. ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള തിയതിയും ജൂൺ 30വരെ നീട്ടിയിട്ടുണ്ട്.

   BEST PERFORMING STORIES:കമ്മ്യൂണിസ്റ്റ് ക്യൂബയുടെ 'വെള്ളകുപ്പായക്കാർ' കൊറോണക്കെതിരെ പോരാടാൻ ഇറ്റലിയിലേക്ക് [NEWS]ഫിഷിങ് ഹാർബറുകളിൽ കയറുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും; ലേലം നിർത്തി [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]

   കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക ആശ്വാസ പാക്കേജ് കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. പ്രതിസന്ധി മറികടക്കാൻ പദ്ധതി തയ്യാറാക്കുന്നു. നടപടികൾ അവസാന ഘട്ടത്തിലാണെന്ന് ധനമന്ത്രി വ്യക്തമാക്കി.

   Published by:Rajesh V
   First published:
   )}