ദേശീയ പാതയിൽ അരൂരിലെ പാലത്തിൽ ആണികൾ ഇട്ട് വാഹനങ്ങളുടെ ടയർ പഞ്ചറാക്കിയ 'അള്ള് രാമചന്ദ്രൻ' ആര്?
- Published by:Rajesh V
- news18-malayalam
Last Updated:
പഞ്ചർ ഒട്ടിക്കാൻ കടയിൽ ചെന്നപ്പോള്‍ ചില വാഹനങ്ങളുടെ ടയറിൽ നിന്ന് 30 വരെ ആണികളാണ് കിട്ടിയത്
ആലപ്പുഴ ദേശീയപാതയിൽ കുമ്പളം അരൂർ ഇരട്ട പാലങ്ങളിലൂടെ കഴിഞ്ഞ ദിവസം യാത്ര ചെയ്ത വാഹനങ്ങളെല്ലാം പെട്ടു. പാലത്തിൽ അങ്ങോളമിങ്ങോളം ആണികൾ നിറഞ്ഞതോടെയാണ് വാഹന ഗതാഗതം ബുദ്ധിമുട്ടിലായത്. ഒട്ടേറെ വാഹനങ്ങളാണ് മണിക്കൂറുകൾക്കം പഞ്ചറായി വഴിയിലായത്.
പാലത്തിൽ ആണികൾ ചിതറി കിടക്കുന്ന നിലയിലായിരുന്നു. എന്നാൽ ഇതാരുടെയും ശ്രദ്ധയിൽപെട്ടില്ല. വാഹനങ്ങള്‍ തുടർച്ചയായി പഞ്ചറായപ്പോഴാണ് റോഡിലെ ആണിക്കാര്യം പലരും അറിഞ്ഞത്. പഞ്ചർ ഒട്ടിക്കാൻ കടയിൽ ചെന്നപ്പോള്‍ ചില വാഹനങ്ങളുടെ ടയറിൽ നിന്ന് 30 വരെ ആണികളാണ് കിട്ടിയത്.
ഇതാദ്യമല്ലെന്നും നേരത്തെയും ഇത്തരത്തിൽ വാഹനങ്ങൾ പഞ്ചറായിട്ടുണ്ടെന്ന് യാത്രികർ പറയുന്നു. ആരങ്കിലും മനഃപൂർവം ആണികൾ വിതറിയതാകാനുള്ള സാധ്യതയില്ലെന്നാണ് സമീപവാസികൾ പറയുന്നത്. ആണിച്ചാക്കുകളുമായി പോയ വാഹനങ്ങളിൽ നിന്ന് അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് നിഗമനം. സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.
advertisement
Summary: Curious case of tyre puncture with nails on Aroor Kumblam bridge connecting Alappuzha and Ernakulam.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
May 22, 2025 10:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദേശീയ പാതയിൽ അരൂരിലെ പാലത്തിൽ ആണികൾ ഇട്ട് വാഹനങ്ങളുടെ ടയർ പഞ്ചറാക്കിയ 'അള്ള് രാമചന്ദ്രൻ' ആര്?