സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

Last Updated:

സ്വപ്ന സുരേഷിന്‍റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്

കൊച്ചി: സ്പീക്കർ ശ്രീരാമകൃഷ്ണൻ ഈ മാസം 12 ന് കസ്റ്റംസിന് മുൻപിൽ എത്തണം. ഡോളർ കടത്ത് കേസിലാണ് സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. കസ്റ്റംസ് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ തടസമില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം.
സ്വപ്നയും സരിത്തും കോണ്‍സുലേറ്റിലെ ഫിനാന്‍സ് മേധാവിയായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദും ചേര്‍ന്ന് ഒരു ലക്ഷത്തിതൊണ്ണൂറായിരം ഡോളര്‍ വിദേശത്തേക്കു കടത്തിയെന്നാണ് കേസ്.
ഈ ഡോള‍ര്‍ ദുബായില്‍ കൈപ്പറ്റിയ മലപ്പുറം സ്വദേശികളായ രണ്ടുപേരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഡോളര്‍ കടത്താൻ സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ സഹായം ചെയ്തിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി. സ്പീക്കർക്കു വേണ്ടിയും പണം കടത്തിയിട്ടുണ്ടെന്ന് മൊഴിയിൽ സൂചനയുണ്ട്.
advertisement
ഇതുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ രണ്ടു ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
ഡോളർ അടങ്ങിയ ബാഗ് യു.എ.ഇ. കോൺസുലേറ്റ് വാഹനത്തിൽ കോൺസുൽ ജനറലിന്റെ അടുത്തേക്ക് കൊണ്ടുപോകുന്നതിന് അയ്യപ്പൻ സാക്ഷിയായിരുന്നു എന്നാണ് മൊഴി.
  • കസ്റ്റംസ് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ തടസമില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം
സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണൻ്റെ സുഹൃത്ത്‌ നാസറിനെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസറിന്റെ പേരിലുള്ള സിം കാര്‍ഡ്‌ സ്‌പീക്കര്‍ നേരത്തേ രഹസ്യമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. നയതന്ത്ര ബാഗേജില്‍ നിന്നും സ്വര്‍ണം കണ്ടെടുത്ത ജൂലൈ ആദ്യ ആഴ്‌ച മുതല്‍ സിം കാര്‍ഡ്‌ ഉപയോഗത്തിലില്ല. ഈ സിം കാര്‍ഡ്‌ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കസ്‌റ്റംസിന് നിര്‍ണായക വിവരം ലഭിച്ചതായാണ് സൂചന.
advertisement
  • നാസറിന്റെ പേരിലുള്ള സിം കാര്‍ഡ്‌ സ്‌പീക്കര്‍ നേരത്തേ രഹസ്യമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി
എൻഫോഴ്മെൻറ് ഡയറക്ടറേറ്റും സ്പീക്കർക്കെതിരെയുള്ള കേസ് അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ സഹായത്തോടെ യു.എ.ഇ. കോണ്‍സുലേറ്റിലെ നയതന്ത്ര ബാഗില്‍ വിദേശത്തേക്കു ഡോളര്‍ കടത്തിയതിനു പിന്നില്‍ നടന്നത്‌ കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ വ്യക്തമാക്കുന്നത്.
Summary: Speaker P Sreeramakrishnan will be interrogated by Customs regarding the foreign currency smuggling case. The move comes closely after Swapna Suresh, key accused in gold smuggling case, made certain shocking revelations about those who allegedly involved in dollar smuggling. The revelations are made in the affidavit submitted by the Customs in Kerala High Court
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും
Next Article
advertisement
അതിതീവ്ര മഴ, റെഡ് അലര്‍ട്ട് ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
അതിതീവ്ര മഴ, റെഡ് അലര്‍ട്ട് ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • ഇടുക്കി ജില്ലയിൽ ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

  • ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

  • കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

View All
advertisement